അമേരിക്ക തെറ്റായ പാതയില്‍; സര്‍വെ
വാഷിംഗ്ടണ്‍: രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ 81 ശതമാനം അമേരിക്കാരും നിരാശരാണെന്ന് സര്‍വെ.
ന്യൂയോര്‍ക്ക് ടൈംസ് പത്രവും സിബിഎസ് ന്യൂസും 20 വര്‍ഷമായി തുടരുന്ന സര്‍വെയിലാണ് ഈ കണ്ടെത്തല്‍. അഞ്ചില്‍ നാല് അമേരിക്കക്കാരും രാജ്യം തെറ്റായ പാതയിലൂടെയാണ് സഞ്ചരിയ്ക്കുന്നുവെന്നാണ് കരുതുന്നത്.
അമേരിക്ക അഭീമുഖീകരിയ്ക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 21 ശതമാനം ജനങ്ങള്‍ മാത്രമാണ് രാജ്യം നല്ല സാമ്പത്തിക സ്ഥിതിയിലാണെന്ന് വിശ്വസിയ്ക്കുന്നത്.
സാമ്പത്തിക സ്ഥാപനങ്ങളെക്കാള്‍ രാജ്യത്തെ ജനങ്ങളെയാണ് സഹായിക്കേണ്ടെതെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
തെരഞ്ഞെടുപ്പിനെ അഭീമുഖികരിയ്ക്കുന്ന അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഈ സര്‍വെ റിപ്പോര്‍ട്ടുകള്‍ വന്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് കരുതുന്നവരുമുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍