Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് കളിക്കിടെ വഴക്ക്; 13കാരനെ കൂട്ടുകാരന്‍ കുത്തിക്കൊന്നു

ദില്ലി : ക്രിക്കറ്റ്‌ കളിക്കിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന്‌ ബന്ധുകൂടിയായി 13 വയസ്സുകാരനെ കൂട്ടുകാരന്‍ കുത്തിക്കൊന്നു.

ഫരീദാബാദ്‌ ചാന്ദ്ഹത് സ്വദേശി ഉമേദിന്റെ മകന്‍ പ്രദീപാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലരയോടെയായിരുന്നു സംഭവം. കുത്തേറ്റ പ്രദീപിനെ പല്‍വല്‍ സിവില്‍ ആസ്‌പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തെക്കുറിച്ച്‌ ഡോക്ടര്‍മാരും പോലീസും വ്യത്യസ്‌ത നിലപാടുകളിലാണ്‌. കത്തികൊണ്ടുള്ള മുറിവേറ്റല്ല പ്രദീപ്‌ മരിച്ചതെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കത്തികൊണ്ട് മുറിവേറ്റുതന്നെയാണ് മരണം സംവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കത്തി കൊണ്ടുള്ള കുത്തല്ല മരണകാരണമെന്ന സിവില്‍ ആസ്‌പത്രി അധികൃതരുടെ വാദം ശരിയല്ലെന്ന്‌ പ്രദീപിന്റെ അച്ഛന്‍ ഉമേദ്‌ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടന്നുവരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചാന്ദ്ഹത് സ്വദേശിയും പ്രദീപിന്റെ ബന്ധുവുമായ മോനുവിനെ പോലീസ്‌ അറസ്റ്റുചെയ്‌തു. പ്രദീപിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും ആരാണ്‌ കൊന്നതെന്ന്‌ അറിയില്ലെന്നും മോനു പോലീസിനോട്‌ അറിയിച്ചു. ഒരു സര്‍ക്കാര്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മോനു

മോനുവിനെ കോടതിയില്‍ ഹാജരാക്കിയശേഷം പതിനാല് ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്ത് ഫരീദാബാദിലെ കുട്ടികളുടെ ജയിലിലേക്ക്‌ അയച്ചു.

പ്രദീപ് വഴക്കിട്ടപ്പോള്‍ അത് സഹിക്കാന്‍ കഴിയാതെ മോനു കളിക്കളത്തിനടുത്തുള്ളതന്‍റെ വീട്ടില്‍ ച്ചെന്ന് കത്തിയെടുത്തുകൊണ്ടുവന്ന് പ്രദീപിനെക്കുത്തുകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പതിനഞ്ചോളം കുട്ടികള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് വഴക്ക് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+