കേന്ദ്രമന്ത്രിസഭ ഞായറാഴ്‌ച പുനസംഘടിപ്പിക്കും
ദില്ലി: കേന്ദ്രമന്ത്രിസഭ ഞായറാഴ്‌ചവൈകുന്നേരത്തോടെ പുനസംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമുള്ള ഏഴു പേരായിരിക്കും പുതുതായി മന്ത്രിസഭയില്‍ ഇടം കണ്ടെത്തുക.
വൈകീട്ട് ഏഴുമണിയ്‌ക്കാണ് പുനസംഘടന. യുവാക്കളായ സച്ചിന്‍ പൈലറ്റോ ജ്യോതിരാദിത്യ സിന്ധ്യയോ ഇക്കുറി മന്ത്രിസഭയില്‍ ഇടം കണ്ടെയ്‌ക്കുമെന്ന് സൂചനകളുണ്ട്. ഹരീഷ് റാവത്, നന്ദി എല്ലയ്യ കൂടാതെ ഘടകക്ഷിയില്‍ നിന്ന് രഘുനാഥ് ഷാ എന്നിവരും മന്ത്രിസഭയിലെത്താനിടയുണ്ട്.
പാര്‍ലമെന്ററി കാര്യമന്ത്രി പ്രിയരഞ്‌ജന്‍ദാസ് മുന്‍ഷി ബംഗാള്‍ പിസിസി അധ്യക്ഷനായതിനാല്‍ പ്രവാസിമന്ത്രി വയലാര്‍ രവിയ്‌ക്ക് മുന്‍ഷിയുടെ വകുപ്പുകള്‍ ലഭിച്ചേയ്‌ക്കുമെന്നും സൂചനയുണ്ട്. ഡിഎംകെ നേതാവ് കരുണാനിധിയുടെ മകല്‍ കനിമൊഴിയും ഇത്തവണ മന്ത്രിസഭയിലെത്തുമെന്നാണ് കരുതുന്നത്.
കേന്ദ്രമന്ത്രിമാരായ സുരേഷ് പച്ചൗരി, എം. വി രാജശേഖരന്‍ എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നതിനാലാണ് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്. മധ്യപ്രദേശ് പിസിസി പ്രസിഡന്റായി ഇടക്കാലത്ത് നിയമിതനായ പച്ചൗരിയ്‌ക്ക് അവിടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കൂടുതല്‍ ശ്രമം നടത്തേണ്ടതുണ്ട്‌്.
കര്‍ണാടക നിയമസഭ നിലവിലില്ലാത്തതിനാല്‍ അവിടെനിന്നുള്ള അംഗമായ എം. വി രാജശേഖരനും വീണ്ടും രാജ്യസഭയിലെത്താന്‍ കഴിയില്ല.












Click it and Unblock the Notifications