രജനിയുടെ ചിത്രങ്ങള്ക്ക് കര്‍ണാടകത്തില്‍ വിലക്ക്
ബാംഗ്ലൂര്‍: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ സിനിമകള്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഹൊഗനക്കല്‍ പദ്ധതിക്ക്‌പിന്തുണ പ്രഖ്യാപിച്ച് ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ താരസംഗമത്തില്‍ രജനി പങ്കെടുക്കുകയും പ്രസ്‌താവന നടത്തുകയും ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ണാടകത്തിലേക്ക് രജനിയെ പ്രവേശിപ്പിക്കില്ലെന്നും കന്നഡ സംഘടനകളുടെ നേതാവ് വട്ടാള്‍ നാഗരാജ് പറഞ്ഞു. രജനി അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്‌തു.
രജനിക്ക് കര്‍ണാടകവുമായി ബന്ധമില്ല. അദ്ദേഹം മഹാരാഷ്ട്രക്കാരനാണ്. നേരത്തേ കര്‍ണാടകം അദ്ദേഹത്തിന് അഭയ കേന്ദ്രമായിരുന്നതായും വട്ടാള്‍ നാഗരാജ് ചൂണ്ടിക്കാട്ടി. ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായി ജീവിതം ആരംഭിച്ച രജനി പിന്നീടാണ് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.
അതേസമയം രജനിക്കെതിരെ മുദ്രാവാക്യം വിളികളുമായി ശനിയാഴ്‌ച ബാംഗ്ലൂരില്‍ കന്നഡ സംഘടനകള്‍ തെരുവിലിറങ്ങി. മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ രജനിയുടെ ഫോട്ടോയും പോസ്റ്ററും ഏന്തിയാണ് കന്നഡ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടയില്‍ പോസ്റ്റര്‍ കത്തിക്കുകയും ചെയ്‌തു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications