യുപിയിലെ ദളിത് കോളനികളില്‍ ഇനി മദ്യഷാപ്പുകളില്ല
ലക്നൗ: ദളിതര്‍ക്കിടയിലെ മദ്യപാനാസക്തി നിയന്ത്രിക്കാന്‍ പുതിയ നയവുമായി ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ മുന്നോട്ടുവരുന്നു.ഉത്തര്‍പ്രദേശിലെ ദളിത് കോളനികളിലെ മദ്യഷാപ്പുകള്‍ അടച്ച് പൂട്ടാനോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനോ ആണ് സര്‍ക്കാരിന്റെ തീരുമാനം.
മദ്യം എളുപ്പത്തില്‍ ലഭ്യമാവുന്ന സ്ഥിതിയില്‍ പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ദളിതര്‍ മദ്യപാനത്തിന് അടിപ്പെടാന്‍ സാധ്യതയേറെയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മായാവതി സര്‍ക്കാരിന്റെ ഈ നീക്കം.
ദളിത് കോളനികളില്‍ താമസിക്കുന്ന ആളുകള്‍ മദ്യപിച്ച് പണം പാഴാക്കുകയാണ്. മദ്യപിച്ചുണ്ടാകുന്ന അടിപിടി ഇവിടങ്ങളില്‍ സാധാരണമായിട്ടുണ്ട്. മദ്യഷാപ്പുകളില്ലെങ്കില്‍ ഈ കോളനികളുള്ളവര്‍ക്ക് മദ്യപിക്കാനാവില്ല. ഇത് പാവങ്ങള്‍ക്ക് ഗുണകരമാവുന്ന നയമാണ്- എക്സൈസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സി.ചതുര്‍വേദി പറഞ്ഞു.
അതേ സമയം ദളിത് കോളനികളിലെ മദ്യപാനികള്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. കാര്യമായ എതിര്‍പ്പുകള്‍ക്ക് വഴിവയ്ക്കാതെ ഈ നയം നടപ്പിലാക്കാനാണ് മായാവതി സര്‍ക്കാരിന്റെ നീക്കം.












Click it and Unblock the Notifications