കള്ളനെന്ന് സംശയിച്ച് തല്ലിക്കൊന്നു
പട്ന: കുറ്റവാളിയെന്ന് സംശയിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന മറ്റൊരു സംഭവം കൂടി ബീഹാറില്‍ അരങ്ങേറി. ഇത്തവണ ഒരു പ്രിന്റിംഗ് പ്രസ്സിന് അടുത്തു നിന്നു എന്ന ഒറ്റക്കാരണത്താലാണ് കള്ളനെന്ന് സംശയിച്ച് ഒരാളെ തല്ലിക്കൊന്നത്.
പട്നയിലെ ബുദ്ധ കോളനിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി പ്രിന്റിംഗ് പ്രസ്സിന് അടുത്തു നില്‍ക്കുകയായിരുന്ന രാംപ്രവേശ് മഹാതോ എന്നയാളെ പ്രസ്സില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ അവസരം നോക്കി നില്‍ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ഏതാനും പേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.
പ്രസ്സിന് പുറത്ത് മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ്സുടമ നന്ദു യാദവാണ് കൊലക്കു പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
മോഷണക്കുറ്റം ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്നത് ബീഹാറില്‍ സാധാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.












Click it and Unblock the Notifications