Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷസര്‍ക്കാരുകളെ തകര്‍ക്കാന്‍ അമേരിക്ക നീക്കം നടത്തുന്നു: പിണറായി

തൃശ്ശൂര്‍: ഇന്ത്യയിലുള്ള ഇടതുപക്ഷസര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഇപ്പോഴും കരു നീക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ മനുഷ്യാവകാശലംഘനം നടക്കുന്നുണ്ടെന്ന കണ്ടെത്തലും നന്ദിഗ്രാം വിഷയത്തില്‍ പിന്തിരിപ്പന്‍ ശക്തികളുമായി അവര്‍ ഗൂഢാലോചന നടത്തിയതും ഇതിന്റെ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇഎംഎസ്‌. സര്‍ക്കാരിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഇന്ത്യയുടെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ താല്‌പര്യത്തിന്‌ ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. ചെങ്ങറ സമരത്തിന്റെ പിന്നില്‍ അവരുടെ കരങ്ങള്‍ ദൃശ്യമാണ്‌. നന്ദിഗ്രാം പ്രശ്‌നം നടക്കുമ്പോള്‍ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ കല്‍ക്കത്ത സന്ദര്‍ശിച്ച്‌ അക്രമസമരത്തിന്‌ നേതൃത്വം നല്‍കിയപ്രതിലോമശക്തികളുമായി ചര്‍ച്ച നടത്തി.

ലോകത്ത്‌ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം നടത്തുന്നത്‌ അമേരിക്കയാണ്‌. ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിയുടെ, ധിക്കാരിയുടെ വേഷമാണ്‌ ഇവര്‍ ആടുന്നതെന്നും പിണറായി ആക്ഷേപിച്ചു.

ഇഎംഎസ്‌ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ പിന്തിരിപ്പന്‍ ശക്തികള്‍ വല്ലാത്ത ആശങ്കയോടെയും ഭയപ്പാടോടെയുമാണ്‌ നോക്കിക്കണ്ടത്‌. അമേരിക്കയും വളരെ ഗൗരവമായി ഇതിനെ കണ്ടു. അങ്ങനെയാണ്‌ വിമോചനസമരത്തിന്‌ തുടക്കം കുറിച്ചത്‌. കോണ്‍ഗ്രസിന്റെ പലനേതാക്കളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന രീതി വിമോചനസമര കാലത്തുണ്‌ടായിരുന്നു- പിണറായിയുടെ പറഞ്ഞു.

സാമ്രാജ്യത്വ അജണ്ട തയ്യാറാക്കി പ്രചരിപ്പിക്കുന്നവരുടെ സ്വാധീനത്തിലാണ്‌ മാധ്യമങ്ങളെന്ന്‌ പിണറായി കുറ്റപ്പെടുത്തി. 80 ശതമാനം വാര്‍ത്തകളും ഇത്തരം സ്വാധീനത്തിന്‌ വഴങ്ങി പടച്ചുവിടുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമരംഗത്തിനുവേണ്‌ടി 1980-കളില്‍ സിഐഎ പ്രതിവര്‍ഷം 200 കോടി ഡോളര്‍ ചെലവിട്ടിട്ടുണ്‌ട്‌. അമേരിക്കന്‍ പ്രസ്‌ ഏജന്‍സിയും പെന്റഗണും പ്രതിവര്‍ഷം 150 കോടി ഡോളറാണ്‌ പ്രചരണത്തിനായി ചെലവഴിക്കുന്നതെന്നതും ഇതിന്‌ തെളിവായി പിണറായി നിരത്തി.

മന്ത്രി ടി.എം. തോമസ്‌ ഐസക്ക്‌ രചിച്ച വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ സാഹിത്യഅക്കാദമി പ്രസിഡന്റ്‌ എം. മുകുന്ദന്‌ നല്‍കി പിണറായി വിജയന്‍ പ്രകാശനം ചെയ്‌തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+