എസ്എഫ്ഐയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം: സഭ
തിരുവനന്തപുരം: എസ്എഫ്ഐയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് സീറോ മലങ്കര കാത്തലിക് സഭ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സഭയുടെ കീഴിലുള്ള ഒരു കോളജില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ ചൊല്ലി എസ്എഫ്ഐ നടത്തുന്ന സമരങ്ങളെ തുടര്‍ന്ന് സീറോ മലങ്കര കാത്തലിക് സഭ തിരുവല്ല അതിരൂപത കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. എസ്എഫ്ഐ കാമ്പസില്‍ അസ്വാസ്ഥ്യം വളര്‍ത്തുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
എസ്എഫ്ഐയുടെ ഭീഷണിക്കു നേരെ കൗണ്‍സില്‍ നിശബ്ദമായിരിക്കില്ലെന്ന് യോഗം താക്കീത് നല്‍കി. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ എസ്എഫ്ഐ കുറച്ചു കാലമായി നടത്തിവരുന്ന നീക്കങ്ങളാണ് തങ്ങളെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് കൗണ്‍സില്‍ അംഗം ഷിബു പുതുകേരി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications