ലൈംഗിക പീഡനം: 15കാരനെ കസ്റ്റഡിയിലെടുത്തു
അടൂര്‍: പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചകേസില്‍ പതിനഞ്ചുകാരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
പീഡനക്കേസിലെ പ്രധാനപ്രതി ഒളിവിലാണ്. മുണ്ടപ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കേസിലെ പ്രധാനപ്രതിയായ മുണ്ടപ്പള്ളി ചരുവിള വീട്ടില്‍ അലോഷ്യസാണ്(26)ഒളിവില്‍ കഴിയുന്നത്.
ഫെബ്രുവരി 17ന് പെണ്‍കുട്ടിയെ ഇപ്പോള്‍ കസ്‌റ്റഡിയിലെടുത്ത പതിനഞ്ചുകാരന്റെ വീട്ടില്‍വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വീടിന് സമീപത്തുള്ള പാറമടയില്‍ തുണിയലക്കാന്‍ പോയ പെണ്‍കുട്ടിയെ ഈ വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തിയാണത്രേ പതിനഞ്ചുകാരനും സുഹൃത്തായ അലോഷ്യസും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications