ശ്രീലങ്കയില്‍ മന്ത്രിയുള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ഞായറാഴ്ച രാവിലെ കൊളംബോയ്ക്ക് അടുത്ത് നടന്ന ബോംബ് സ്ഫോടനത്തില്‍ ശ്രീലങ്കന്‍ ഗതാഗത മന്ത്രി ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു.
ഗതാഗതമന്ത്രി ജയരാജ് ഫെര്‍ണാണ്ടോ പുല്ലെയാണ് കൊല്ലപ്പെട്ടത് സ്ഫോടനത്തില്‍ 25 പേര്‍ക്ക് പരുക്കെറ്റിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സുരക്ഷാമന്ത്രാലത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് പുലികളാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന് സംശയിക്കുന്നു.
കൊളംബോയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ജില്ലയായ ഗന്പഹയിലെ വെലിവിരിയായില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജയരാജ് . ഇതിനിടെയാണ് സ്ഫോടനം നടന്നത്.
പുലികളുടെ ശക്തി കേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ ജില്ലകളില്‍ ആക്രമണം ശക്തമാക്കിയതിനെതിരെ പുലികളുടെ തിരിച്ചടിയാണിതെന്ന് സൈനിക വൃത്തങ്ങള്‍ കരുതുന്നു. ഈ ആഴ്ച ആദ്യം നടന്ന സൈനിക നടപടിയില്‍ 60 വിമതരെ സൈന്യം വധിച്ചിരുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications