കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഉഗാദി ഉത്സവം പ്രമാണിച്ച്‌ സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍പ്പോയ പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിക്കൊന്നു. രാമനഗരത്തെ ഹരഹള്ളി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം നടന്നത്‌.

ഹരോഹള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ കൊല്ലപ്പെട്ടത്‌. ഉഗാദി ഉത്സവം പ്രമാണിച്ച്‌ വീട്‌ അലങ്കരിക്കുന്നതിന്‌ രാവിവെ വേപ്പില വാങ്ങിവന്ന കുട്ടി ഉച്ചതിരിഞ്ഞ്‌ മാവില വാങ്ങാന്‍ വേണ്ടി വീണ്ടും മാര്‍ക്കറ്റില്‍ പോയി.

ഏറെ വൈകിയിട്ടും കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്‌ മുത്തശ്ശി അന്വേഷിച്ചുപോയി. തിരച്ചിലില്‍ ഹൊസഗബാഡിയിലെ യൂക്കാലിപ്‌റ്റസ്‌ കൂട്ടത്തിനിടയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടത്തുകയായിരുന്നു. കുട്ടിയുടെ ശരീരം പിന്നീട്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി രാമനഗരം ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി.

മാനഭംഗപ്പെടുത്തിയ ശേഷം കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഉച്ചതിരിഞ്ഞ്‌ കുട്ടിയെ കണ്ടോ എന്നറിയാായി സമീപവാസികളെയും മാര്‍ക്കറ്റിലുള്ളവരെയും പൊലീസ്‌ ചോദ്യം ചെയ്‌തിട്ടുണ്ട്‌.

അച്ഛന്‍ നേരത്തേ മരിച്ച കുട്ടി മുത്തശ്ശിയോടൊപ്പമാണ്‌ രാമനഗരത്ത്‌ താമസിക്കുന്നത്‌. കുട്ടിയുടെ അമ്മ ബാംഗ്ലൂരില്‍ വീട്ടുജോലിയ്‌ക്കായി നില്‍ക്കുകയാണ്‌. ഇവര്‍ ഇടക്കിടെ മകളെക്കാണാനായി ഹരഹള്ളിയില്‍ എത്താറുണ്ടെന്ന്‌ അയല്‍ക്കാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X