Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷ പ്രീണന പദ്ധതികള്‍ റദ്ദാക്കും; ബിജെപി

Rajnath Singhദില്ലി: അധികാരത്തിലെത്തിയാല്‍ മതപ്രീണനം ലക്ഷ്യമാക്കി യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ റദ്ദാക്കുമെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്ങ്‌. പ്രത്യേക സമുദായങ്ങള്‍ക്കു മാത്രം ഗുണകരമാകുന്ന പദ്ധതികള്‍ രാജ്യത്തിന്‌ അപകടകരമാണ്‌. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ അവ റദ്ദാക്കുക തന്നെ ചെയ്യും.

ബിജെപിയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു സിങ്ങ്‌.

സമുദായമേതെന്ന്‌ സിങ്ങ്‌ വ്യക്തമാക്കിയില്ലെങ്കിലും മുസ്ലീം ക്ഷേമ പദ്ധതികളെയാണ്‌ രാജ്‌നാഥ്‌ തന്റെ പ്രസ്‌താവനയില്‍ വ്യക്തമായിരുന്നു. ഞങ്ങള്‍ സമുദായം നോക്കിയല്ല ജനങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കിയാകും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന്‌ പറഞ്ഞ സിങ്ങ്‌ എന്‍ഡിഎ വികസിപ്പിയ്‌ക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിയ്‌ക്കുകയാണെന്നും വ്യക്തമാക്കി.

വിലക്കയറ്റം ജനങ്ങളില്‍ അതൃപ്‌തി വളര്‍ത്തിയിരിക്കുകയാണെന്നും ഇടതുകക്ഷികള്‍ അവകാശപ്പെടുന്നതു പോലെ മൂന്നാം ബദലിന്‌ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+