കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 വയസ്സുകാരിയെ അച്ഛന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തി കൊന്നു

  • By Staff
Google Oneindia Malayalam News

വരാണസി: പിതാവിന്റെ കൂട്ടുകാര്‍ ചേര്‍ന്ന്‌ ഏഴുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കഴുത്തുഞെരിച്ച്‌ കൊന്ന്‌ വയലില്‍ ഉപേക്ഷിച്ചു.

ചൗബയാപൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എയ്‌ലി ഗ്രാമത്തില്‍ ശനിയാഴ്‌ചയാണ്‌്‌ സംഭവം നടന്നത്‌. ഞായറാഴ്‌ചയാണ്‌ കുട്ടിയുടെ മൃതദേഹം വയലില്‍ നിന്നും കണ്ടെടുത്തത്‌. സംഭവത്തിലെ പ്രതികളില്‍ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

രാംശങ്കര്‍ കനോജിയ എന്ന അലക്കുകാരന്റെ മകള്‍ പൂജയാണ്‌ കൊല്ലപ്പെട്ടത്‌. ഇയാള്‍ക്ക്‌ ഭാര്യയും അഞ്ച്‌ മക്കളുമുണ്ട്‌. രാംശങ്കര്‍ തന്റെ കടയില്‍ ജോലിയിലേര്‍പ്പെട്ട സമയത്ത്‌ ഇയാളുടെ കൂട്ടുകാരായ ബാബുലാല്‍, ദയാശങ്കര്‍ എന്നിവര്‍ രാംശങ്കറിന്റെ വീട്ടിലെത്തി. ആ സമയത്ത്‌ പൂജയും സഹോദരന്‍ ദീപക്കും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബാബുലാലും ദയാശങ്കറും ചേര്‍ന്ന്‌ ദീപക്കിനെ സിഗരറ്റ്‌ വാങ്ങാന്‍ കടയിലേയ്‌ക്ക്‌ അയച്ചു.

ദീപക്‌ പുറത്തുപോയപ്പോള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ പൂജയുടെ വായ മൂടിക്കെട്ടി അവളെ വീട്ടില്‍ നിന്നും കുറച്ചകലെയുള്ള പാടത്തേയ്‌ക്ക്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തി കഴുത്തുഞെരിച്ച്‌ കൊന്നശേഷം രക്ഷപ്പെട്ടു. സിഗരറ്റുവാങ്ങി തിരിച്ചെത്തിയ ദീപക്‌ വീട്ടിലാരെയും കണ്ടില്ല. പൂജയെ കാണാനില്ലെന്ന വിവരം ദീപക്‌ കുടുംബാംഗങ്ങളെ അറിയിച്ചു. വിവരമറിഞ്ഞ്‌ രാംശങ്കറും വീട്ടില്‍ തിരിച്ചെത്തി.

പൂജയ്‌ക്കായി ഏല്ലാവരും ചേര്‍ന്ന്‌ തിരച്ചില്‍ നടത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ രാത്രി വൈകിയിട്ടും പൂജയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട്‌ ഞായറാഴ്‌ച രാവിലെയാണ്‌ ഗ്രാമവാസികള്‍ പാടത്ത്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. സംഭവമറിഞ്ഞെത്തിയ പൊലീസ്‌ തിരച്ചില്‍ നടത്തുകയും ദയാശങ്കറിനെ പിടികൂടുകയും ചെയ്‌തു. ബാബുലാലിനെ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X