കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിനെതിരെ ഇടത്‌-യുഎന്‍പിഎ പ്രക്ഷോഭം

  • By Super
Google Oneindia Malayalam News

ദില്ലി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന്‌ ഇടതു പാര്‍ട്ടികളും യുഎന്‍പിഎയും തീരുമാനിച്ചു.

ആവശ്യസാധങ്ങളുടെ വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപടെണമെന്ന്‌ പ്രക്ഷോഭ തീരുമാനം വിശദീകരിയ്‌ക്കുന്നതിനിടെ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ഏപ്രില്‍ 16 മുതല്‍ 23 വരെയാണ്‌ ഇടത്‌-യുഎന്‍പിഎ സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരൂമാനിച്ചിട്ടുള്ളത്‌.

പൊതു വിതരണ സമ്പ്രാദയത്തിനുള്ള ഭക്ഷ്യസാധനങ്ങള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിയ്‌ക്കുക. അവശ്യസാധനങ്ങളെ പൊതുവിതരണ സമ്പ്രാദയത്തില്‍ ഉള്‍പ്പെടുത്തുക, 25 കാര്‍ഷിക ഉത്‌പന്നങ്ങളുടെ അവധി വ്യാപാരം നിരോധിയ്‌ക്കുക, പെട്രോള്‍, ഡീസല്‍ ചില്ലറ വില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുന്നത്‌.

കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ ദേശീയ തലത്തിലെ മൂന്നാം ബദല്‍ എന്ന സിപിഎം പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന്റെ ആദ്യ സൂചനകളാണ്‌ യുഎന്‍പിഎയുമായുള്ള ഇടത്‌ സഹകരണമെന്നാണ്‌ സൂചന.

യുഎന്‍പിഎ നേതാക്കളായ മുലായം സിങ്ങ്‌, ചന്ദ്രബാബൂ നായിഡു, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ എന്നിവരുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ സംയുക്ത പ്രക്ഷോഭത്തിന്‌ തീരുമാനമെടുത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X