ഹൊഗനക്കല്‍: കന്നഡക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് രജനി
ചെന്നൈ: താന്‍ കന്നഡക്കാരെ നിന്ദിക്കുകയോ അവര്‍ക്കെതിരെ പ്രസ്‌താവന നടത്തുകയോ ചെയ്‌തിട്ടില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
തമിഴ്‌താരങ്ങള്‍ നടത്തിയ ഉപവാസസമരത്തില്‍ പങ്കെടുത്ത താന്‍ കര്‍ണ്ണാടകത്തിനെതിരായല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെയാണ് പ്രതിഷേധം പ്രകടിപ്പിച്ചതെന്നും രജനി പറഞ്ഞു.
ഹൊഗനക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജന്മം കൊണ്ട് കര്‍ണാടക്കാരനായ രജനി തമിഴ്‌നാടിന് വേണ്ടി കന്നഡികരെ അവഗണിച്ചെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് ചില കന്നഡ സംഘടനകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
താന്‍ മാപ്പുപറയണമെന്ന ആവശ്യമുള്‍പ്പെടെ കര്‍ണാടകയില്‍ തനിയ്‌ക്കെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ തനിയ്‌ക്ക് വിഷമുണ്ടെന്ന് രജനി പറയുന്നു.
ചിലയാളുകള്‍ചേര്‍ന്ന് നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണിത്. കര്‍ണാടക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നരീതിയില്‍ സംസാരിക്കാന്‍ ഞാനൊരു വിവരമില്ലാത്ത വ്യക്തിയല്ല. ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില് മാപ്പു പറയാന് താന് തയ്യാറാണ്. - രജനി പറഞ്ഞു
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications