മുംബൈയില്‍ ഹോണ്‍ മുഴക്കമില്ല
മുംബൈ: ലോകാര്യോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് മുംബൈ നഗരത്തില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാതെ നീങ്ങുന്നു.മുംബൈപോലീസാണ് ഈ ഹോണ്‍രഹിത ദിനം നഗരവാസികള്‍ക്കായി നല്‌കുന്നത്.
ശബ്ദ മലിനീകരണം കുറയ്‌ക്കുന്നതിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ബോധവത്‌ക്കരണാണ് ഹോണ്‍ രഹിത ദിനമാചരിയ്‌ക്കുന്നതിലൂടെ പോലീസ് ലക്ഷ്യമിടുന്നതെന്ന് മുബൈ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീഷ് ബാലാജി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രചരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഹോണ്‍ രഹിത ദിനത്തിന്റെ പ്രചരണത്തിനായി നഗരത്തിലാകമാനം ഹോര്‍ഡിങ്ങുകള്‍, പോസ്‌റ്ററുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവ പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ എഫ്‌എം റേഡിയോകളിലൂടെ ഹോണ്‍ രഹിത ദിന സന്ദേശങ്ങളും നല്‌കുന്നുണ്ട്.












Click it and Unblock the Notifications