നാഗ്‌പൂരില്‍ ഹെല്‍മെറ്റ് ധരിച്ചവര്‍ക്കും പിഴ
നാഗ്‌പൂര്‍: ഇരുചക്ര വാഹനമോടിയ്‌ക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിയ്‌ക്കുക, അല്ലെങ്കില്‍ പിഴയടയ്‌ക്കുക!! കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസ് മുന്നറിയിപ്പാണിത്.
എന്നാല്‍ മഹാരാഷ്ട്രയിലെ നാഗ്‌പൂര്‍ ജില്ലയില്‍ കുറച്ചു കാലമായി സ്ഥിതി വ്യത്യസ്‌തമാണ്. ഇവിടെ ഹെല്‍മെറ്റ് ധരിച്ചവര്‍ക്കാണ് പിഴ. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 210 ഓളം പേരെ കൊണ്ട് പോലീസ് ഇവിടെ പിഴയടപ്പിച്ചു കഴിഞ്ഞു.
കറുത്ത ഗ്ലാസ് ഉപേയോഗിക്കുന്ന ഹെല്‍മെറ്റ് ധാരികളെയാണ് പോലീസ് പിടികൂടുന്നത്. നാഗ്‌പൂരില്‍ മുഖം മറയ്‌ക്കുന്ന തരത്തിലുള്ള ഇരുണ്ട ഗ്ലാസുകള്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ക്ക് നിരോധനമുണ്ട്. ഇതാണ് ഹെല്‍മെറ്റ് ധരിച്ചിട്ടും ഇവര്‍ക്ക് പിഴയടക്കേണ്ടി വന്നതിന്റെ പശ്ചാത്തലം.
ഇത്തരം ഗ്ലാസുകളുടെ ഉപയോഗം ട്രാഫിക് സിഗ്നലുകള്‍ കാണാന്‍ തടസമുണ്ടാക്കുമെന്നാണ് പോലീസിന്റെ വാദം.
റോഡിലെ പൊടിയില്‍ നിന്നും പുകയില്‍ നിന്നും രക്ഷ നേടാനായി തൂവാല ഉപയോഗിച്ച് മുഖം മറച്ചാലും പോലീസ് പിടിയിലാകും. ഇത്തരത്തില്‍ 500 ഓളം പേരാണ് പത്തു ദിവസത്തിനുള്ളില്‍ പിഴയടക്കേണ്ടി വന്നത്.












Click it and Unblock the Notifications