രാഹുല്‍ മന്ത്രിസ്ഥാനം നിരസിച്ചുവെന്ന് സോണിയ
ദില്ലി: മന്ത്രിസഭാപുനസംഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ക്ഷണം രാഗുല്‍ ഗാന്ധി എംപി നിരസിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രഷ്ട്രപതിഭവനില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുമ്പോഴാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നതായിരുന്നു എന്റെ ആഗ്രഹം എന്നാല്‍ മന്ത്രിയാകാനുള്ള ക്ഷണം രാഹുല്‍ നിരസിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മന്ത്രിപദവിയില്‍ വരുന്നതിന് താല്‍പര്യമില്ലെന്നായിരുന്നു രാഹുലിന്റെ വിശദീകരണം- സോണിയ പറഞ്ഞു.
രണ്ട് പദവിയില്‍ തുടരുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞുവത്രേ. കൂടുതല്‍ ചെറുപ്പക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടണമെന്നതാണ് തന്റെ താല്‍പര്യമെന്ന് സോണിയ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications