ചൊവ്വാദോഷം: യുവതി ആത്മഹത്യചെയ്‌തു
കൊല്‍ക്കത്ത: ജാതകത്തിലെ ചൊവ്വാദോഷം കാരണം വിവാഹം തരപ്പെടാത്തത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു.
ഭൂകൈലാസ് റോഡ് നിവാസിയായ ഇരുപത്തിയഞ്ചുകാരി സുനിത ജെയ്‌സ്വാളിനെയാണ് ഞായറാഴ്ച വൈകുന്നേരം എക്‌ബാല്‍പൂരിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സുനിതയുടെ മാതാപിതാക്കള്‍ കുറേക്കാലമായി ഇവര്‍ക്കായി വിവാഹം ആലോചിച്ചുവരുകയാണത്രേ എന്നാല്‍. എല്ലാ അന്വേഷണങ്ങളും സുനിതയുടെ ജാതകത്തില് ചൊവ്വാദോഷം ഉണ്ടെന്നാ കാരണത്താല് ഉക്ഷിക്കപ്പെടുകയായിരുന്നു.
വിവാഹബന്ധം ശരിയാകാത്തത്തില്‍ സുനിതയ്‌ക്ക് വിഷമുണ്ടായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications