വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്
ദില്ലി: വിരലടയാളവും ചിത്രവുമുള്‍പ്പടെ ഒരാളുടെ മുഴുവന്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് (എംഎന്‍ഐസി) രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വിതരണം ചെയ്യുന്നു.
2011 ലെ കനേഷുമാരിയ്‌ക്കു ശേഷമായിരിക്കും പുതിയ സ്‌മാര്‍ട്ട് കാര്‍ഡിന്റെ വിതരണം. ഈ സ്‌മാര്‍ട്ട് കാര്‍ഡില്‍ ഒരോ പൗരന്‍മാര്‍ക്കും ഒരു ദേശീയ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടായിരിക്കും. 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് കാര്‍ഡ് നല്‌കുക.
രാജ്യം നേരിടുന്ന സുരക്ഷാപരമായ പല പ്രശ്‌നങ്ങള്‍ക്കും ഈ പുതിയ കാര്‍ഡ് ഒരു പരിധി വരെ പരിഹാരമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
പുതിയ സ്‌മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നതിനു മുമ്പായി ഇന്ത്യന്‍ പൗരന്‍മാരുടെ പ്രാദേശിക രജിസ്റ്റര്‍ എല്‍ആര്‍ഐസി) ലോക്കല്‍ റസിഡന്റസ് രജിസ്‌റ്റര്‍ എന്നിവ തയ്യാറാക്കി ഗ്രാമ പ്രദേശങ്ങളിലും വാര്‍ഡുകളിലും പ്രസിദ്ധീകരിയ്‌ക്കും. ജനങ്ങള്‍ക്ക് പേരിലും മേല്‍വിലാസത്തിലുമുള്ള തെറ്റുകള്‍ ഇതിലൂടെ തിരുത്താം.
പദ്ധതിയുടെ പ്രാംരഭ പ്രവര്‍ത്തനങ്ങള്‍ക്കായി 11-ാം പഞ്ചവത്സര പദ്ധതിയില്‍ 300 കോടി രൂപ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications