ബച്ചന്‍ രാജ്യത്തിന്റെ താരം: താക്കറെ
മുംബൈ: ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ അമിതാഭ് ബച്ചനെതിരായ വിമര്‍ശനം പ്രത്യക്ഷപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ ബച്ചന് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തി.
തിങ്കളാഴ്ചത്തെ സാമ്നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അമിതാഭ് ബച്ചനെ രാജ്യത്തിന്റെ സൂപ്പര്‍സ്റ്റാറാണെന്നാണ് ബാല്‍ താക്കറെ വിശേഷിപ്പിച്ചത്. മണ്ണിന്റെ മക്കള്‍ വിവാദത്തില്‍ ബച്ചനെ വലിച്ചിഴക്കേണ്ടെന്നാണ് താക്കറെ പറയുന്നത്.
അമിതാഭ് ഏതെങ്കിലും സംസ്ഥാനത്തിന്റെ സൂപ്പര്‍സ്റ്റാറല്ല. അദ്ദേഹം രാജ്യത്തിന്റെയാകമാനം സൂപ്പര്‍സ്റ്റാറാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് പ്രാദേശികവാദവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല- ലേഖനത്തില്‍ താക്കറെ പറയുന്നു.
അമിതാഭ് ബച്ചന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹത്തിനെതിരായി ഞാന്‍ മുഖപ്രസംഗത്തില്‍ ഒന്നുമെഴുതിയിട്ടില്ല. സാമ്നയിലെ വാര്‍ത്തയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഒച്ചപാടുകള്‍ അപലപനീയമാണ്- താക്കറെ പറയുന്നു.
രണ്ട് ദിവസം മുമ്പ് സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ നിലപാടില്‍ നിന്ന് താക്കറെ മറുകണ്ടം ചാടുന്നതാണ് ലേഖനത്തില്‍ കാണുന്നത്. കര്‍ണാടകയില്‍ ജനിച്ചയാളായിട്ടും തമിഴ് നാടിനു വേണ്ടി വാദിക്കുന്ന രജനീകാന്തിനെ പോലെ ഉത്തര്‍പ്രദേശിലാണ് ജന്മമെങ്കിലും തനിക്ക് താരപദവി നല്‍കിയ മഹാരാഷ്ട്രക്കു വേണ്ടി അമിതാഭ് നിലകൊള്ളണെന്നാണ് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications