കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുട്ട്‌ പോയാലെന്ത്‌ വികൂട്ടില്ലേ?

  • By Staff
Google Oneindia Malayalam News

Vkootകൊച്ചി: എല്ലാ യുവാക്കളെയും പോലെ ഓര്‍ക്കുട്ടില്‍ ഭ്രമിച്ച്‌ അതില്‍ അംഗത്വമെടുത്ത്‌ ഓര്‍ക്കുട്ടിക്കൊണ്ടിരുന്ന ഓരാളാണ്‌ ഇരുപത്തിയാറുകാരനും തൃപ്രയാര്‍ സ്വദേശിയുമായ വിനു മോഹന്‍.

ദുബയ്‌ മീഡിയ സിറ്റിയിലെ മള്‍ട്ടിമീഡിയ എന്‍ജിനീയറാണ്‌ വിനു. ജോലിത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഓര്‍ക്കുട്ട്‌ വിനുവിനൊരു തുണയായിരുന്നു. എന്നാല്‍ പലവിധ പ്രശ്‌നങ്ങളാല്‍ ഓര്‍ക്കുട്ടിന്‌ ദുബയില്‍ നിരോധനം ഏര്‍പ്പെടുത്തി.

ഓര്‍ക്കുട്ടിന്‌ നിരോധനം വന്നതോടെ തിരക്കുകള്‍ക്കിയില്‍ കൂട്ടുകാരുമായി സല്ലപിക്കാനും കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള ഒരു നല്ല മാധ്യമമാണ്‌ വിനുവിന്‌ നഷ്ടപ്പെട്ടത്‌. ഓര്‍ക്കുട്ട്‌ ഇല്ലാതെയായ ശൂന്യതയിലാണ്‌ വിനു പുതിയ ഒരു നെറ്റ്‌ വര്‍കിംഗ്‌ സൈറ്റിനെക്കുറിച്ച്‌ ആലോചിച്ചത്‌.

ആലോചന അധികം നീട്ടിക്കൊണ്ടുപോകാതെ അതൊരു യാഥാര്‍ത്ഥ്യമാക്കി. അങ്ങനെ വികൂട്ട്‌ പിറന്നു. ഇപ്പോള്‍ വിക്കൂട്ടിന്‌ 17,000 അംഗങ്ങളുണ്ട്‌. ഇതിന്‌ മുമ്പേതന്നെ ഓണ്‍ലൈന്‍ കമ്യൂണിക്കേഷന്‍ രംഗത്ത്‌ വിനു സജീവമാണ്‌ 2004 മുതല്‍ വിനു വിഗ്രീറ്റ്‌സ്‌ എന്ന ഓണ്‍ലൈന്‍ ഗ്രീറ്റിംഗ്‌ സൈറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്‌.

ഓര്‍ക്കുട്ടിന്‌ പകരം പുതിയ ഒരു നെറ്റ്‌വര്‍ക്‌ തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അതിന്‌ പേരിടാന്‍ വേണ്ടി കൂട്ടുകാരുമായി സംസാരിച്ചു. കൂട്ടുകാരാണ്‌ വിനുവിന്റെ കൂട്ടുകാര്‍ എന്നവാര്‍ക്കിനെ ചുരുക്കി വികൂട്ട്‌ എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌. വികൂട്ട്‌ സ്ഥാപിക്കാന്‍ കൂട്ടുകാരെല്ലാം സഹായിച്ചു വിഗ്രീറ്റ്‌സില്‍ നിന്നും കിട്ടുന്ന പണവും ഇതിന്‌ വേണ്ടി മുടക്കി- വിനു പറയുന്നു.

തൃശൂര്‍ ജില്ലയിലെ തൃപ്രയാറുള്ള വസതിയില്‍ നിന്നാണ്‌ വികൂട്ട്‌ നിയന്ത്രിക്കുന്നത്‌. തിരുവനന്തപുരത്തുകാരായ ഷാജഹാന്‍ ഷാജി എന്നിവരാണ്‌ ഇതിന്റെ പ്രധാന പ്രോഗ്രാമര്‍മാര്‍. അയര്‍ലെന്റിലെ റിധിലിയില്‍ ഇതിന്‌ നാല്‌ പ്രൊമോട്ടര്‍മാരുണ്ട്‌. യുഎസില്‍ പ്രീതിയും ബാംഗ്ലൂരില്‍ നിമിഷയും കോഴിക്കോട്ട്‌ മീരയുമാണ്‌ ഇതിന്റെ പ്രൊമോട്ടര്‍മാര്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X