Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവിയില്‍ കണ്ട ആത്മഹത്യാരംഗം അനുകരിച്ച്‌ പെണ്‍കുട്ടി മരിച്ചു

The house where eight-year-old Shruthi committed suicide.തിരുവനന്തപുരം: ടിവിയില്‍ കണ്ട ആത്മഹത്യാരംഗം അനുകരിയ്‌ക്കാന്‍ ശ്രമിച്ച എട്ടുവസ്സുകാരി മരിച്ചു. പത്തനംതിട്ടജില്ല സ്വദേശികളായ ദമ്പതികളുടെ മകള്‍ ശ്രുതിയാണ്‌ മരണമടഞ്ഞത്‌.

അഞ്ചുവയസ്സുകാരനായ സഹോദരന്‍ അപ്പുവിനെ ജനലിന്‌ പുറത്ത്‌ കാഴ്‌ചക്കാരനായി നിര്‍ത്തി മുറിയുടെ വാതിലടച്ചാണ്‌ ശ്രൂതി രംഗം അനുകരിക്കാന്‍ ശ്രമിച്ചത്‌. ഏപ്രില്‍ ഒന്നിന്‌ വീട്ടില്‍ മാതാപിതാക്കളില്ലാതിരുന്ന സമയത്താണ്‌ ശ്രുതിയും അപ്പുവും ടിവിയില്‍ കണ്ട രംഗം അനുകരിച്ചത്‌.

കുറേസമയം കാത്തുനിന്നുട്ടും ചേച്ചി പുറത്തുവരാത്തതുകണ്ട്‌ അപ്പു കരഞ്ഞ്‌ അയല്‍വാസികളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‌ വാതില്‍ കുത്തിത്തുറന്ന്‌ നോക്കുമ്പോഴേയ്‌ക്കും ശ്രുതി മരിച്ചിരുന്നു. ചേച്ചി തൂങ്ങിമരിക്കുന്നത്‌ തുറന്നിട്ട ജനലില്‍ക്കൂടി കണ്ടുവെന്നാണ്‌ അഞ്ചുവയസ്സുകാരനായ അപ്പു പറയുന്നത്‌.

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ശ്രുതിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്‌. ഇവര്‍ക്ക്‌ സ്വന്തമായി ടിവിയില്ലാത്തതിനാല്‍ അയല്‍വീട്ടില്‍ച്ചെന്നാണ്‌ ശ്രുതിയും അപ്പുവും ടിവി കാണുന്നത്‌.

മരണം അസാധാരണമാണെന്നും എന്നാല്‍ ഇതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ശിവസുതന്‍ പറഞ്ഞു. ജനലുകള്‍ക്ക്‌ കുറുകെ വച്ച ഇരുമ്പുദണ്ഡിലാണ്‌ ശ്രുതി തൂങ്ങിമരിച്ചത്‌. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+