വെട്ടില്‍ സുരേഷ് അറസ്റ്റില്‍
കൊച്ചി : ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വെട്ടില്‍ സുരേഷിനെ തമിഴ്‍നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും അറസ്റ്റു ചെയ്തു.
കടവന്ത്രയിലെ ഡിവൈഎഫ്ഐ നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഈ കേസിലെ പ്രതികളും സുരേഷിന്റെ സഹോദരന്മാരുമായ സുനി, അനി എന്നിവരും തമിഴ്‍നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നു.
ഇതില്‍ സുനിയെ കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ മരണത്തിലും ദുരൂഹതയുണ്ട്. തെങ്കാശിയിലാണ് സുനിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടയില്‍ കിണറ്റില്‍ വീണു മരിച്ചതാണെന്നും ആരോ കൊന്ന് കിണറ്റിലിട്ടതാണെന്നും സംസാരമുണ്ട്.
മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ താരത്തിന്റെ സംരക്ഷണയിലുളളതാണത്രേ ഈ ഗുണ്ടാ സംഘം. ഇയാളുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് തമിഴ്‍നാട്ടില്‍ ഇവര്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിജയകുമാറിന്റെ കൊലപാതകത്തിനു കാരണമായ വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുനിയെ കൊന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. സുരേഷ് കൂടി അറസ്റ്റിലായതോടെ ഈ കേസില്‍ തുമ്പുണ്ടാകുമെന്നാണ് കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications