ശബരിമല നട ഏപ്രില്‍ 10ന് തുറക്കും
പത്തനംതിട്ട: വിഷുഉത്സവത്തിനായി ഏപ്രില്‍ 10ന് ശബരിമല ക്ഷേത്രനട തുറക്കും.
വിഷുദര്‍ശനത്തിനായി ഏപ്രില്‍ 14 രാവിലെ 5.20ന് ക്ഷേത്രനട തുറക്കും. തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
ഏപ്രില്‍ 11 മുതല്‍ 18 വരെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താം. സഹസ്ര കലശം, കളഭാഭിഷേകം, ലക്ഷാര്‍ച്ചന എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടത്തും.
ഏപ്രില്‍ 13 ഒഴികെ ഏഴ് ദിവസങ്ങളിലും പടി പൂജ നടത്തും. ഏപ്രില്‍ 14 ഒഴികെയുള്ള ഏഴ് ദിവസങ്ങളിലും ഉദയാസ്തമ പൂജയും നടത്തും.
ഏപ്രില്‍ 18ന് അത്താഴപൂജയ്ക്കും ഹരിവരാസനത്തിനു ശേഷം നടയടക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications