പച്ചക്കറി വില നിയന്ത്രിയ്‌ക്കും : ദിവാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിയ്‌ക്കുന്ന പച്ചക്കറി വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെനന് സിവില്‍ സപ്ലൈ മന്ത്രി സി. ദിവാകരന്‍.
പച്ചക്കറി വിപണിയിലെ കുത്തകക്കാരെ നിയന്ത്രിയ്‌ക്കാന്‍ നടപടി സ്വീകരിയ്‌ക്കും. കൂടാതെ തമിഴ്‌നാട്ടിലെയും ഇടുക്കിയിലെയും പച്ചക്കറി കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളവെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി വില വര്‍ദ്ധനയെപ്പറ്റി സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്.
വില നിയന്ത്രണത്തിനുള്ള നടപടികളെ കുറിച്ചാലോചിയ്‌ക്കാന്‍ കൃഷി വകുപ്പ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടി കോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ സംയുക്ത ചേരും. കൂടാതെ പച്ചക്കറി സംഭരണത്തിനായി സര്‍ക്കാര്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications