കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റിലെ വിദ്യാലയങ്ങളില്‍ ജന്മദിന കേക്കുകള്‍ക്ക്‌ വിലക്ക്‌

  • By Staff
Google Oneindia Malayalam News

വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്റിലെ വിദ്യാലയങ്ങളില്‍ ജന്മദിനാഘോഷങ്ങള്‍ക്ക്‌ ഇനി കേക്കിന്റെ മധുരമില്ല.

വിദ്യാലയങ്ങളില്‍ ജന്മദിനത്തോടനുബന്ധിച്ച്‌ കുട്ടികള്‍ കേക്കുകള്‍ കൊണ്ടു വരുന്നതിന്‌ നിരോധമേര്‍പ്പെടുത്തിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ച്‌ കഴിഞ്ഞു. ഓക്‌ ലാന്റിലെ ഒറ്റേവാലിസ്‌ സ്‌കൂളിലാണ്‌ നിരോധനം ആദ്യമായി പ്രാബല്യത്തില്‍ വന്നിരിയ്‌ക്കുന്നത്‌.

കുട്ടികളുടെ ആരോഗ്യത്തിന്‌ ദോഷം ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ജന്മദിന കേക്കുകള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ചില ആഴ്‌ചകളില്‍ നാലും അഞ്ചും ജന്മദിന കേക്കുകള്‍ ക്ലാസിലെത്തുന്നത്‌ കുട്ടികളില്‍ പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ സ്‌കൂളധികൃതര്‍ പറയുന്നു.

കുട്ടികളുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ്‌ കേക്കുകള്‍ക്ക്‌ സ്‌കൂളുകളില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചിരിയ്‌ക്കുന്നത്‌.

മേലില്‍ വിദ്യാര്‍ഥികളുടെ പക്കല്‍ കേക്കുകള്‍ കൊടുത്തയക്കരുതെന്ന്‌ രക്ഷിതാക്കള്‍ക്ക്‌ മുന്നറിയിപ്പും അധിതര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X