പ്രതിഷേധം, ഒളിമ്പിക് ദീപം അണച്ചു
പാരിസ് : ടിബറ്റ് അനുകൂലികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പാരിസില്‍ അധികൃതര്‍ ഒളിമ്പിക് ദീപം അണച്ചു.
ഈഫല്‍ ഗോപുരത്തില്‍ നിന്നും തിങ്കളാഴ്ച ആരംഭിച്ച ഒളിമ്പിക് ദീപശിഖാ പ്രയാണത്തിനു നേരെ ടിബറ്റ് അനുകൂലികള്‍ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് അധികൃതര്‍ തന്നെ ദീപം കെടുത്തുകയായിരുന്നു.
മൂവായിരത്തോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ദീപശിഖാ പ്രയാണം സീന്‍ നദീതീരത്തു കൂടി യാത്ര തുടങ്ങിയത്. കൈകളില്‍ ടിബറ്റ് പതാകയേന്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റാലിയെ ചെറുത്തു.
ടിബെറ്റിനെ രക്ഷിക്കൂ, ടിബറ്റ് മരിക്കുകയാണ്, വേഗം നടപടിയെടുക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കൈകളിലുണ്ടായിരുന്നു.
ഒളിമ്പിക്സ് ദീപത്തെ രക്ഷിക്കാന്‍ വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു. പ്രതിഷേധക്കാരുടെ ആവേശം തണുപ്പിക്കാനാണ് അധികൃതരുടെ നടപടിയെങ്കിലും റാലി എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല.
ടിബറ്റ് പ്രശ്നത്തില്‍ ചൈനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. ആഗസ്റ്റ് 8 മുതല്‍ 24വരെ ബീജിംഗിലാണ്
ഗ്രീസിലെ പുരാതനമായ ഒളിമ്പിയയില്‍ നിന്നും ബീജിംഗിലേയ്ക്കു പ്രയാണം നടത്തുന്ന ദീപശിഖാ റാലിയ്ക്ക് നേരെ ലോകമെങ്ങും ടിബറ്റ് അനുകൂലികള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രതിഷേധക്കാരെ തടയണമെന്ന് ആവശ്യപ്പെട്ട് ചൈന പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications