Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിനാന്‍സ് പഠിച്ചാല്‍ പണം കൊയ്യാം

ദില്ലി : ഫിനാന്‍സ് വിദഗ്ധര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ദ്ധന നല്‍കുന്നതില്‍ ഇന്ത്യയിലെ കമ്പനികള്‍ ഏഷ്യയിലെ ഇതര കമ്പനികളെക്കാള്‍ ബഹുദൂരം മുന്നില്‍.

സിഎഫ്ഒ ഏഷ്യാ മാസിക നടത്തിയ താരതമ്യ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഫിനാന്‍സ് എക്സിക്യൂട്ടീവ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 2007ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ദ്ധനയാണ് നല്‍കിയത്. സിംഗപ്പൂര്‍, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളെ ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാക്കി.

ഇന്ത്യയിലെ ചീഫ് ഫിനാന്‍സ് ഓഫീസര്‍മാര്‍ 25 ശതമാനം ശമ്പള വര്‍ദ്ധന 2007ല്‍ നേടിയപ്പോള്‍ അവര്‍ക്ക് തൊട്ടുതാഴെയുളള രണ്ടാം നിര 28 ശതമാനം വര്‍ദ്ധന തങ്ങളുടെ വരുമാനത്തില്‍ നേടി.

ചൈനയില്‍ ഇത് 14 ശതമാനമാണ്. ഹോങ്കോങില്‍ 11 ശതമാനവും. ഇന്തോനേഷ്യയില്‍ 14, മലേഷ്യയില്‍ 19, സിംഗപ്പൂരില്‍ 10 എന്നിങ്ങനെയാണ് കണക്ക്. ഏഷ്യയിലെ ശരാശരി വര്‍ദ്ധന 16 ശതമാനം.

രണ്ടാം നിര ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയിലും ഏഷ്യയിലെ ഇതര രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ വളരെ പിന്നില്‍ തന്നെ. ചൈനയില്‍ 13ഉം മലേഷ്യയില്‍ 12ഉം ശതമാനമാണ് ഇവര്‍ നേടിയ വര്‍ദ്ധന.

അടിസ്ഥാന ശമ്പളത്തില്‍ ഇന്ത്യ ഹോങ്കോങിനും സിംഗപ്പൂരിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ സിഎഫ്ഒയ്ക്ക് ലഭിക്കുന്ന ശരാശരി അടിസ്ഥാന ശമ്പളം 92206 ഡോളറാണ്. (ഏതാണ്ട് 35 ലക്ഷം രൂപ). എന്നാല്‍ ഏഷ്യയിലെ ശരാശരിയെക്കാള്‍ മുന്നിലും. ഏഷ്യയിലെ ശരാശരി 59846 ഡോളര്‍.

ചൈനയിലെ സിഎഫ്ഓമാരുടെ ശരാശരി ശമ്പളം 41,990 ഡോളറാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+