നൂയിക്ക് ബഫറ്റിനേക്കാള്‍ ശമ്പളം
ന്യൂയോര്‍ക്ക് : വാര്‍ഷിക ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെപ്സികോയുടെ സിഇഒയായ ഇന്ത്യന്‍ വംശ ഇന്ദ്ര നൂയിയുടെ ശമ്പളം ലോകത്തിലെ ഏറ്റവും ധനികനായ വാരന്‍ ബഫറ്റിനേക്കാള്‍ 81 ഇരട്ടിയാണ്.
2007ല്‍ നൂയിക്ക് ലഭിച്ച വാര്‍ഷിക ശമ്പളം 1.47 കോടി ഡോളറാണ്. അതേ സമയം ബെര്‍ക്ഷയര്‍ ഹാത്ത്വേ എന്ന കമ്പനിയുടെ തലവനായ വാരന്‍ ബഫറ്റിന് കമ്പനിയുടെ സിഇഒ എന്ന നിലയില്‍ ലഭിച്ചത് 1.8 ലക്ഷം ഡോളര്‍ മാത്രം.
മറ്റൊരു ഇന്ത്യന്‍ വംശജനായ സിറ്റിഗ്രൂപ്പിന്റെ സിഇഒ വിക്രം ഭട്ടിന് 2007ല്‍ ലഭിച്ച വാര്‍ഷിക ശമ്പളം ബഫറ്റിനേക്കാള്‍ 17 ഇരട്ടിവരും. 31.6 ലക്ഷം ഡോളറാണ് വിക്രം ഭട്ടിന്റെ വാര്‍ഷിക ശമ്പളം. റോം ആന്റ് ഹാസ് എന്ന കമ്പനിയുടെ സിഇഒ ഇന്ത്യന്‍ വംശജനായ രാജീവ് എല്‍ ഗുപ്തക്ക് ലഭിച്ച വാര്‍ഷിക ശമ്പളം 72.6 ലക്ഷം ഡോളറാണ്.
ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സ് ആണ് ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സിഇഒ. ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം ഒരു ഡോളറാണ്.












Click it and Unblock the Notifications