ഇരട്ടമുഖവുമായി ജനിച്ച കുഞ്ഞിനെ ദേവതയായി ആരാധിക്കുന്നു
ദില്ലി: ദില്ലിയില്‍ ഇരട്ടമുഖവുമായി ജനിച്ച കുഞ്ഞിനെ ദേവതയായി കണക്കാക്കി നാട്ടുകാര്‍ ആരാധിക്കുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനും കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടാനും ആയിരങ്ങളാണെത്തുന്നത്.
ദില്ലിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സെയ്നി എന്ന ഗ്രാമത്തിലാണ് ലാലി എന്ന് പേരിട്ട കുഞ്ഞിന്റെ മാതാപിതാക്കളുടെ ഭവനം. രണ്ട് മുഖമുള്ള കുഞ്ഞിന് രണ്ട് മൂക്കും രണ്ട് ജോഡി ചുണ്ടുകളും രണ്ട് ജോഡി കണ്ണുകളുമുണ്ട്. ചെവി രണ്ടെണ്ണം മാത്രമേയുള്ളൂ. രണ്ട് വായിലൂടെയും പാല്‍ കുടിക്കുന്ന കുഞ്ഞ് നാല് കണ്ണുകളും ഒരേ സമയം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു.
ശ്വാസോഛാസം ചെയ്യാനും മറ്റും കുഞ്ഞിന് ബുദ്ധിമുട്ടുകളൊന്നുമില്ല. ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് കുഞ്ഞ് ജനിച്ച സെയിഫി ഹോസ്പിറ്റല്‍ ഡയറക്ടര്‍ സഭീര്‍ അലിയുടെ അഭിപ്രായം.
2007 ഫിബ്രവരിയിലാണ് ലാലിയുടെ മാതാപിതാക്കളായ വിനോദും സുഷമാ സിംഗും വിവാഹിതരായത്. ലാലി ഇവരുടെ ആദ്യത്തെ കുഞ്ഞാണ്.


Click it and Unblock the Notifications