Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക്‌ പൊലീസ്‌ വലവിരിച്ചു; 2906 പേര്‍ കുടുങ്ങി

ബാംഗ്ലൂര്‍: ശനിയാഴ്‌ച രാത്രി പത്തുമണിമുതല്‍ ഞായറാഴ്‌ച പുലര്‍ച്ചെ ഒരുമണിവരെ ബാംഗ്ലൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്‌ നടത്തിയ പരിശോധനയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച 2,906പേരെ പിടികൂടി.

മദ്യപിച്ച്‌ വാഹനമോടിച്ചതിനാണ്‌ ഇതില്‍ കൂടുതല്‍ പേരും പിടിയിലായത്‌. വെറും മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന മിന്നല്‍ പരിശോധനയിലാണ്‌ ഇത്രയും നിയമലംഘകരെ പൊലീസ്‌ പിടികൂടിയത്‌. 400 ട്രാഫിക്‌ ഓഫീസര്‍മാരും ആയിരം ട്രാഫിക്‌ പൊലീസുകാരുമാണ്‌ പരിശോധനയ്‌ക്കായി തെരുവുകളില്‍ നിരന്നത്‌.

വാഹനത്തിരക്കേറിയ ട്രിനിറ്റി ജംങ്‌ഷന്‍, ബ്രിഗേഡ്‌ റോഡ്‌, കോറമംഗല 100 ഫീറ്റ്‌ റോഡ്‌, കാമരാജ്‌ റോഡ്‌, സില്‍ക്‌ ബോര്‍ഡ്‌ ജംങ്‌ഷന്‍ എന്നിവിടങ്ങളിലാണ്‌ ഓപ്പറേഷന്‍ വീല്‍ വാച്ച്‌ എന്നപേരില്‍ പരിശോധന നടത്തിയത്‌. ട്രാഫിക്‌ പൊലീസ്‌ അഡീഷണല്‍ കമ്മീഷണര്‍ പര്‍വീണ്‍ സൂദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്‌ മാനേജ്‌മെന്റ്‌ സെന്ററാണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.

മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 781 കേസുകളാണ്‌ ചാര്‍ജ്‌ ചെയ്‌തത്‌. ട്രാഫിക്‌ സിഗ്നലുകള്‍ പാലിക്കാത്തതിന്‌ 448 കേസുകളും ചാര്‍ജ്‌ ചെയ്‌തു. ഹെല്‍മറ്റ്‌ ധരിക്കാത്തതിനും വണ്‍വേ നിയമം തെറ്റിച്ചതിനും അനധികൃതമായി ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിച്ചതിനുമെല്ലാം കേസുകള്‍ ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌.

ഉന്നത ഇന്‍കംടാക്‌സ്‌ ഓഫീസറുടെ മകന്‍, ഗേള്‍സ്‌ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകന്‍ തുടങ്ങി പല പ്രമുഖ വ്യക്തികളും മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ പൊലീസിന്റെ വലയിലായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+