Get Updates
Get notified of breaking news, exclusive insights, and must-see stories!

കടന്നുപിടിക്കാന്‍ ശ്രമിച്ച ആരാധകനെ ശ്രിയ അടിച്ചു

Shreyaതിരുപ്പതി: ഉഗാദി ആഘോഷം പ്രമാണിച്ച്‌ തിരുപ്പതി വെങ്കടാചല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ്‌ താരം ശ്രിയയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു.

സുപ്രഭാത സേവ സമയത്ത്‌ ഭക്തരുടെ നല്ല തിരക്കുള്ളപ്പോഴാണ്‌ ശ്രിയ ക്ഷേത്രദര്‍ശനത്തിനെത്തിയത്‌. ഈ തിരക്കിനിടെയാണ്‌ തിരുമല ശങ്കരമഠത്തിലെ ജീവനക്കാരന്‍ കൂടിയായ ഹരിയെന്ന ആരാധകന്‍ ശ്രിയയുടെ കൈയ്‌ക്കു കയറി പിടിച്ചത്‌. ശ്രിയ കൈ പിന്‍വലിച്ചപ്പോള്‍ ഇയാള്‍ താരത്തിന്റെ തൊട്ടടുത്തേയ്‌ക്ക്‌ വന്നു. അമ്പരന്നുപോയ ശ്രിയ ഇയാളുടെ മഖമടച്ച്‌ അടിച്ചു.

ശ്രിയയുടെ കൈ ആഞ്ഞുപതിച്ച വേദയില്‍ എന്തായാലും ആരാധകന്‍ തിരക്കില്‍ നിന്നും വേഗം സ്ഥലം വിട്ടു. സംഭവത്തില്‍ താരം പരാതിയൊന്നും ഫയല്‍ ചെയ്‌തിട്ടില്ല.

ഞായറാഴ്‌ചയാണ്‌ ക്ഷേത്രദര്‍ശനത്തിനായി ശ്രിയ തിരുമലയില്‍ എത്തിയത്‌. ഇവിടുത്തെ എംഎല്‍എ താരത്തിന്‌ ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ഒപ്പം ഒരാളെ അംഗരക്ഷകനായി നല്‍കുകയും ചെയ്‌തിരുന്നു. എന്തായാലും ആരാധകനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്‌ത ശ്രിയ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കിയാണ്‌ തിരിച്ചിറങ്ങിയത്‌.

സിനിമാതാരങ്ങളും മറ്റും തിരക്കുള്ള ഇടങ്ങളില്‍ എത്തുമ്പോള്‍ ജനങ്ങള്‍ ഇത്തരത്തില്‍ മോശമായി പ്രതികരിക്കുന്നത്‌ പതിവായിരക്കുകയാണെന്ന്‌ ക്ഷേത്രം അധികാരികള്‍ അഭിപ്രായപ്പെട്ടു. സംഭവം കഴിഞ്ഞ്‌ പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ ശങ്കരമഠത്തിലെ ജീവനക്കാരനാണ്‌ ശ്രിയയെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന്‌ മനസ്സിലായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+