ബാംഗ്ലൂരില്‍ ഫിലിപ്പീന്‍ യുവതിയെ അപമാനിച്ചു
ബാംഗ്ലൂര്‍: നഗരത്തില്‍ ഫിലിപ്പീന്‍ യുവതിയെ അപമാനിച്ചുവെന്ന് പരാതി. മുപ്പത്തിയെട്ടുകാരിയും ലണ്ടനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സുമായ ക്ലോണ്ടി റംറസാണ് താമസിക്കന്ന അപ്പാര്‍ട്‌മെന്റിലെ ജീവനക്കാരന്‍ അപമാനിച്ചുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിനാണ് ഇവര്‍ ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിയത്. വിനോദസഞ്ചാരികള്‍ത്ത് താമസസൗകര്യമൊരുക്കുന്ന ഒരു സ്‌റ്റേ ഇന്‍ അപാര്‍ട്ടമെന്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഏപ്രില്‍ നാലിന് വൈകീട്ട് പുറത്ത് ചുറ്റിക്കറങ്ങിയശേഷം ഇവര്‍ തിരിച്ച് അപാര്‍ട്‌മെന്റിലെത്തിയപ്പോള്‍ അവിടത്തെ ശ്രീകാന്ത് എന്ന ജീവനക്കാരന്‍ അവരെ ബലമായി വലിച്ചടുപ്പിച്ച് കവിളില്‍ ചുംബിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രോഷാകുലായ സ്‌ത്രീ ജീവനക്കാരനെ അടിച്ചു. പിന്നീട് തിങ്കളാഴ്‌ചയാണ് അവര്‍ സംഭവം പൊലീസില്‍ അറിയിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 വകുപ്പ് പ്രകാരം ശ്രീകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ശ്രീകാന്തിനെ അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇളായളെ കാണാതായെന്നും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications