മായാവതിയ്ക്ക് രാഹുലിനോട് അസൂയ: കോണ്‍ഗ്രസ്
ദില്ലി: രാഹുല്‍ഗാന്ധിയെച്ചൊല്ലി കോണ്‍ഗ്രസ്സും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക്.
ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തശേഷം ദില്ലിയില്‍ മടങ്ങിയെത്തുന്ന രാഹുല്‍ഗാന്ധി പ്രത്യേക സോപ്പുപയോഗിച്ചാണ് കുളിക്കുന്നതെന്ന മായാവതിയുടെ ആക്ഷേപമാണ് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചിരിക്കന്നത്.
രാഹുലിന്റെ ഉത്തര്‍പ്രദേശിലെ പര്യടനം വന്‍ വിജയമായതിന്റെ അസൂയകൊണ്ടാണ് മായാവതി ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് എഐസിസി.വക്താവ് അഭിഷേക് സിംഘ്‌വി അഭിപ്രായപ്പെട്ടത്.
മായാവതി ഇതെല്ലാം കണ്ട് പേടിച്ചിരിക്കയാണെന്ന് തോന്നുന്നു. എന്നാല്‍ അവരുടെ അതേ ഭാഷയില്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.
ദളിതര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ചിലരെപ്പോലെയല്ല രാഹുല്‍. അദ്ദേഹത്തിന് തങ്ങളോട് വല്ലാത്ത അനുകമ്പയുണ്ടെന്ന് ദളിതര്‍തന്നെ തിരിച്ചറിഞ്ഞുതുടങ്ങി. ജനാധിപത്യത്തില്‍ മാന്യമായ ഭാഷയില്‍ സംസാരിക്കുന്നതാണ് മര്യാദ- സിംഘ്‌വി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications