ഇന്ത്യയില്‍ ചെമ്പട വേണ്ട
ദില്ലി : ഒളിമ്പിക് ദീപശിഖയുടെ ഇന്ത്യയിലെ മൂന്നു കിലോമീറ്റര്‍ പര്യടനത്തിന് തങ്ങളുടെ കമാന്‍ഡോമാരുടെ അകമ്പടി വേണമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ നിരാകരിച്ചു. പകരം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്‍ജി) കമാന്‍ഡോകളുടെ അകമ്പടിയോടെയാവും ഇന്ത്യയുടെ മണ്ണില്‍ ഒളിമ്പിക്സ് ദീപ ശിഖ പ്രയാണം നടത്തുക.
ഏപ്രില്‍ 17നാണ് ഒളിമ്പിക്സ് ദീപശിഖ ഇന്ത്യയിലെത്തുന്നത്.
റാലിയ്ക്ക് ഹെലിക്കോപ്റ്റര്‍ അകമ്പടിയുമുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ടിബറ്റ് അനുകൂലികളുടെ പ്രതിഷേധം ശക്തമാവുകയാണെങ്കില്‍ അടച്ച വാഹനത്തിലായിരിക്കും ദീപം കൊണ്ടു പോവുക.
റാലിയുടെ സുരക്ഷിതത്വം തങ്ങളുടെ ചെമ്പടയെ ഏല്‍പ്പിക്കണമെന്നായിരുന്നു ചൈന ആവശ്യപ്പെട്ടിരുന്നത്. ദീപശിഖയുടെ കര, നാവിക, വ്യോമ സുരക്ഷിതത്വം ഉറപ്പു വരുത്തെന്ന് വ്യക്തമാക്കി ഈ ആവശ്യം ഇന്ത്യ നിരാകരിക്കുകയായിരുന്നു.
ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് സര്‍വ സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ സഹമന്ത്രി അനന്ത് ശര്‍മ്മ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications