Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണത്തില്‍ സച്ചിന്‍ പങ്കെടുക്കും

ദില്ലി: ഏപ്രില്‍ 17ന്‌ ദില്ലിയില്‍ നടക്കുന്ന ബെയ്‌ജിങ്ങ്‌ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണത്തില്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും.

ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ കല്‍മാഡിയാണ്‌ സച്ചിന്‍ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ സച്ചിന്‍ തന്നെ നേരിട്ട്‌ വിളിച്ചറിയിക്കുകയായിരുന്നുവെന്ന്‌ കല്‍മാഡി പറഞ്ഞു.

സച്ചിന്‌ പുറമെ മലയാളി അത്‌ലറ്റുകളായ അഞ്‌ജു ബോബി ജോര്‍ജ്ജ്‌, പി.ടി ഉഷ, മില്‍ഖ സിങ്ങ്‌, ഷട്ടില്‍ താരം പി. ഗോപിചന്ദ്‌, ടെന്നീസ്‌ താരമായ ലിയാണ്ടര്‍ പേസ്‌ തുടങ്ങിയ കായിക താരങ്ങളും ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കും.

അതെ സമയം ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കില്ലെന്ന്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബെയ്‌ചുങ്ങ്‌ ബൂട്ടിയ പ്രഖ്യാപിച്ചിട്ടുണ്ട്‌. ടിബറ്റന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്‌ ബൂട്ടിയ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കാതിരിയ്‌ക്കുന്നത്‌.

ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്നും ആരംഭിയ്‌ക്കുന്ന ദീപശിഖ പ്രയാണത്തില്‍ കായിക താരങ്ങള്‍ക്കു പുറമെ ബോളിവുഡ്‌ ചലച്ചിത്ര ലോകത്തെ ഒട്ടേറെ താരങ്ങളും പങ്കു ചേരുന്നുണ്ട്‌. സെയ്‌ഫ്‌ അലിഖാന്‍, അമീര്‍ ഖാന്‍, സോഹ അലിഖാന്‍ തുടങ്ങിയവരാണ്‌ മൂന്ന്‌ കിലോമീറ്റര്‍ നീളുന്ന ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്ര താരങ്ങള്‍.

ഇതിനിടെ ലോകമെങ്ങും പ്രതിഷേധം നേരിടുന്ന ദീപശിഖ പ്രയാണം ഒട്ടേറെ ടിബറ്റന്‍ അഭയാര്‍ഥികള്‍ വസിയ്‌ക്കുന്ന ദില്ലിയില്‍ തടസ്സപ്പെടുമെന്ന്‌ ആശങ്ക നിലനില്‌ക്കുന്നുണ്ട്‌.

എന്നാല്‍ ഇന്ത്യയിലൂടെയുള്ള ദീപശിഖ പ്രയാണം തടസ്സപ്പെടുത്തരുതെന്ന്‌ ടിബറ്റ്‌ പ്രക്ഷോഭകാരികളോട്‌ ടിബറ്റുകാരുടെ ആത്മീയ നേതാവും പ്രവാസി ഭരണകൂടത്തിന്റെ തലവനുമായി ദലൈലാമ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+