Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊക്കമില്ലായ്മയാണ് ജ്യോതിയുടെ പൊക്കം

നാഗ്പൂര്‍ : ജ്യോതി ആംഗെയ്ക്ക് 15 വയസാണ് പ്രായം. പക്ഷേ ഉയരം ഒരു അടി 11 ഇഞ്ച് മാത്രം. ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോഡ്സില്‍ ലോകത്തെ ഏറ്റവും ചെറിയ പെണ്‍കുട്ടിയായി ജ്യോതിയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്.

ചെറിയ ആകാരത്തില്‍ അസന്തുഷ്ടയാണെങ്കിലും കുഞ്ഞുണ്ണി മാഷ് പാടിയതു പോലെയാണ് ജ്യോതിയും പറയുന്നത്- പൊക്കമില്ലായ്മയാണെന്റെ പൊക്കം. പൊക്കമില്ലായ്മ നല്‍കിയ പ്രശസ്തി താന്‍ ആസ്വദിക്കുന്നുണ്ടെന്ന് ജ്യോതി പറയുന്നു.

ഞാനും മറ്റുള്ളവരെ പോലെ തന്നെയാണ്. ഞാനും നിങ്ങളെ പോലെ ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു, സ്വപ്നം കാണുന്നു. ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെടുന്നില്ല- ജ്യോതി പറയുന്നു.

നാഗ്പൂരിലെ ഒരു സ്കൂളിലാണ് ജ്യോതി പഠിക്കുന്നത്. മറ്റ് കുട്ടികളോടൊപ്പം തന്നെ പഠിക്കുന്ന ജ്യോതിക്ക് പക്ഷേ ക്ലാസ് റൂമില്‍ പ്രത്യേകമുണ്ടാക്കിയ കൊച്ചുമേശയുണ്ട്.

ജനിച്ച് കുറച്ചുകാലം വരെ ജ്യോതി സാധാരണ പോലെ തന്നെയായിരുന്നുവെന്നും അഞ്ചാം വയസിലാണ് ജ്യോതിയുടെ വളര്‍ച്ചാക്കുറവ് ശ്രദ്ധയില്‍പ്പെടുന്നതെന്നും ജ്യോതിയുടെ അമ്മ രഞ്ജന പറഞ്ഞു.

ഉയരക്കുറവ് പ്രശസ്തിയുടെ ഉയരങ്ങളിലേക്കാണ് ജ്യോതിയെ എത്തിക്കുന്നത്. പോപ് താരം മികാ സിംഗിനൊപ്പം ഒരു ആല്‍ബത്തില്‍ ജ്യോതി അഭിനയിച്ചു. ഈയിടെയാണ് അതിന്റെ റെക്കോഡിംഗ് നടന്നത്. ജ്യോതിയുടെ ആഗ്രങ്ങള്‍ക്കും ഉയരങ്ങളേറെ. ഒരു ബോളിവുഡ് താരമാകണമെന്നാണ് ജ്യോതിയുടെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+