അഞ്ച് വയസില്‍ യോഗ ഗുരു
പട്ന: ശ്രേയ ത്യാഗിക്ക് അഞ്ച് വയസായതേയുള്ളൂ. ഒരു കുട്ടിക്കളി പോലെ ശ്രേയ യോഗാസനങ്ങള്‍ സ്വായത്തമാക്കി കഴിഞ്ഞു. 121 യോഗാസനങ്ങള്‍ അനായാസമായി ചെയ്യാന്‍ ശ്രേയക്ക് കഴിയും.
മറ്റേത് കുട്ടികളെയും പോലെ ഐസ്ക്രീമും മറ്റും ഇഷ്ടപ്പെടുന്ന സാധാരണ കുട്ടിയാണ് ശ്രേയ. എന്നാല്‍ അവള്‍ യോഗാസനങ്ങള്‍ ഒന്നൊന്നായി ചെയ്തു കാണിക്കുമ്പോള്‍ ശ്രേയ ഒരു സാധാരണ കുട്ടിയേയല്ലെന്ന് ബോധ്യപ്പെടും.
ബീഹാറിലെ കഗാരിയയിലെ മഹേന്ദ്ര ത്യാഗിയുടെയും ശ്രദ്ധ ത്യാഗിയുടെയും മകളാണ് ശ്രേയ. ശ്രേയയുടെ പേര് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. രണ്ടാം വയസില്‍ യോഗ അഭ്യസിക്കാന്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ കുട്ടിയായിരിക്കും ശ്രേയയെന്ന് ശ്രദ്ധാ ത്യാഗി പറഞ്ഞു.
യോഗയുടെ ഗുണവശങ്ങളെ കുറിച്ച് ശ്രേയക്ക് പരിജ്ഞാനമുണ്ട്. യോഗയെ കുറിച്ചുള്ള തന്റെ പരിജ്ഞാനം മറ്റുള്ളവര്‍ക്ക് വിശദീകരിച്ചു നല്‍കാനും ശ്രേയക്ക് താത്പര്യപ്പെടാറുണ്ട്.












Click it and Unblock the Notifications