Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാര്‍ട് ടു ഹാര്‍ട് പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: സാമ്പത്തിക വിഷമതകള്‍ നേരിടുന്ന ഹൃദ്രോഗികള്‍ക്ക്‌ സൗജന്യമായി ബൈപ്പാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായി സിനിമാതാരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഹാര്‍ട്ട്‌ ടു ഹാര്‍ട്ട്‌ എന്ന പദ്ധതി ദേശീയതലത്തില്‍ നിലവില്‍ വന്നു.

മമ്മൂട്ടി ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍, തിരുവനന്തപുരത്തെ നിംസ്‌ മെഡിസിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഹാര്‍ട്ട്‌ - ടു - ഹാര്‍ട്ട്‌ പദ്ധതിയിലൂടെ, ഭാരിച്ച ചികിത്സാ ചെലവ്‌ താങ്ങാന്‍ കഴിയാത്തതുകൊണ്ടു മാത്രം ബൈപ്പാസ്‌ ശസ്‌ത്രക്രിയ മാറ്റിവയ്‌ക്കാന്‍ നിര്‍ബന്ധിതരാകുന്ന നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക്‌ സൗജന്യമായി ശസ്‌ത്രക്രിയ നടത്തിക്കൊടുക്കുമെന്ന്‌ മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവിക്കാനായി ഒരു ഹൃദയം; സ്‌നേഹിക്കാനായി ഒരു ഹൃദയം എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട്‌ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബൈപ്പാസ്‌ ശസ്‌ത്രക്രിയ അടിയന്തരമായി വേണ്ടിവരുന്ന നൂറ്‌ രോഗികള്‍ക്ക്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ അവസരമൊരുക്കും.

തുടര്‍ന്ന്‌ ഓരോ മാസവും കുറഞ്ഞത്‌ മൂന്നു പേര്‍ക്കെങ്കിലും ബൈപ്പാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നടപടി കൈക്കൊള്ളും. ബൈപ്പാസ്‌ സര്‍ജറിയുമായി ബന്ധപ്പെട്ട മുറി വാടകയും ഭക്ഷണവുമടക്കം സര്‍വ ചെലവും തീര്‍ത്തും സൗജന്യമായിരിക്കുമെന്നതാണ്‌ ഹാര്‍ട്ട്‌ -ടു-ഹാര്‍ട്ട്‌ പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറും മമ്മൂട്ടിയായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷനുകള്‍ വഴി വിതരണം ചെയ്യുന്ന അപേക്ഷകളില്‍നിന്ന്‌ അര്‍ഹരായവരെയായിരിക്കും സൗജന്യ ബൈപ്പാസ്‌ ശസ്‌ത്രക്രിയ്‌ക്കായി തിരഞ്ഞെടുക്കുന്നതെന്ന്‌ അസോസിയേഷന്‍ രക്ഷാധികാരി ചന്ദ്രസേനനും നിംസ്‌ മെഡിസിറ്റി മാനേജിങ്‌ ഡയറക്ടര്‍ ഫൈസല്‍ ഖാനും പറഞ്ഞു.

ഹാര്‍ട്ട്‌-ടു-ഹാര്‍ട്ട്‌ പദ്ധതി പ്രകാരം സൗജന്യ ബൈപ്പാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ അപേക്ഷ നല്‍കുന്നതിനും ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാകുന്നതിനും നിര്‍ദിഷ്ട കാലപരിധി ഏര്‍പെടുത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+