Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിലെ കര്‍ഷകരെ ബലിയാടാക്കി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകര്‍ സര്‍ക്കാറിന്റെ ബലിമൃഗങ്ങളാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. കുട്ടനാട്ടിലെ കര്‍ഷകപ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടനാട്ടില്‍ ഇന്ന്‌ കൃഷി നടത്തുന്നത്‌ അധികവും ചെറുകിട കര്‍ഷകരാണ്‌. ആത്മഹത്യ ചെയ്‌തകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുടെ മേഖലയില്‍ നിന്നുള്ളവരാണ്‌. ഈ യാഥാര്‍ത്ഥ്യം സിപിഎമ്മും സര്‍ക്കാറും ഉള്‍ക്കൊള്ളുന്നില്ല. സഹകരണമന്ത്രി ജി സുധാകരന്റെ അഭിപ്രായത്തോട്‌ യോജിപ്പുണ്ട്‌. പക്ഷേ അതിന്റെ കാരണം ഉദ്യോഗസ്ഥരാണെന്ന അഭിപ്രായത്തോട്‌ യോജിപ്പില്ല.

മൂന്നാഴ്‌ചത്തെ കാലതാമസത്തിന്‌ കാരണം ഉദ്യോഗസ്ഥരല്ല, സര്‍ക്കാര്‍ തന്നെയാണ്‌. സര്‍ക്കാര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധിയുണ്ടാകും. പാലക്കാട്ടും, തൃശൂരും, വയനാട്ടിലുമൊക്ക നാശനഷ്ടങ്ങള്‍ അനുഭവിച്ച കര്‍ഷകരെ സഹായിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

കൊയ്‌ത്തുയന്ത്രത്തിന്റെ കാര്യത്തില്‍ തീരുമാനം പറയുന്നവര്‍ക്ക്‌ അത്‌ കൊണ്ടുവരാനുള്ള കരുത്തുമുണ്ടാകണം. സംസ്ഥാനസര്‍ക്കര്‍ അതിനെ വെറും വഴിപാടായാണ്‌ കണ്ടത്‌. കണക്കുകള്‍ പോലും വ്യക്തമായി നല്‍കാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞില്ല.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏത്‌ തരത്തിലും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണ്‌. കര്‍ഷകപ്രശ്‌നത്തില്‍ രാഷ്ട്രീയമില്ല- അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കടുത്ത സമരമാര്‍ഗ്ഗത്തിലേയ്‌ക്ക്‌ പോവുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+