മകനെ നഗ്നനാക്കി മര്‍ദ്ദിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
മട്ടാഞ്ചേരി: പത്തുവയസ്സുകാരനെ വീടിന്റെ ഗേറ്റില്‍ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച മാതാപിതാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു.
കൂവപ്പാടം അറക്കപ്പറമ്പില്‍ റോഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശികളായ തിലകരാജും കുനിയുമാണ് മകന്‍ അഭിറാമിനെ പീഡിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്.
തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. റോഡരികിലുള്ള വീടിന്റെ ഗേറ്റില്‍ കൈകള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് ബന്ധിച്ച് നിര്‍ത്തിയ ശേഷം വലിയ വടികൊണ്ട് അമ്മ കുട്ടിയെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിലക്കിയെങ്കിലും കുനി മര്‍ദ്ദനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
വീട്ടിലുണ്ടായിരുന്ന നൂറുരൂപ കുട്ടി എടുത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ കെകെ അശോകന്‍. ടികെ ബാബു എന്നിവര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മട്ടാഞ്ചേരി എസ്‌ഐ സാജനാണ് കുട്ടിയെ മോചിപ്പിച്ചത്.
കുട്ടിയെ മോചിപ്പിച്ച് ജില്ലാ ശിശുക്ഷേമസമിതുയെട മുന്നില്‍ ഹാജരാക്കിയശേഷം താല്‍കാലിക സംരക്ഷണത്തിനായി ആലുവയിലെ ജനസേവ ശിശുഭവന് കൈമാറി. മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 342സ 324 വകുപ്പുകള്‍ പ്രകാരവുംകേസ് എടുത്തിട്ടുണ്ട്.
അഭിറാമിനെ ഏപ്രില്‍ 11ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. അഭിറാം ഇവരുടെ സ്വന്തം കുട്ടിയാണോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. എന്നാല്‍ അഭിറാം സ്വന്തം കുട്ടിയാണെന്നും കോട്ടയം ആശുപത്രിയിലാണ് അവനെ പ്രസവിച്ചതെന്നും കുനി പറഞ്ഞു.
അഭിറാമിന് ഇളയതായി രണ്ടുകുട്ടികള്‍കൂടി ദമ്പതിമാര്‍ക്കുണ്ട്. എന്നാല്‍ ഇവരെ മര്‍ദ്ദിക്കാറില്ലെന്നും അഭിറാമിനെ പതിവായി മര്‍ദ്ദിക്കുമെന്നും അയല്‍വാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications