മൈക്രോസോഫ്റ്റ് പദ്ധതിയ്ക്ക് മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍
കേരളത്തിലെത്തുമ്പോള്‍ ലോകോത്തര കമ്പനികള്‍ക്ക് ഏറ്റവും പ്രിയം താന്‍ തന്നെയാണെന്ന് മമ്മൂട്ടി ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുന്നു. ഇത്തവണ മമ്മൂട്ടിയുടെ ഡേറ്റ് തേടിയെത്തിയിരിക്കുന്നവര്‍ ചില്ലറക്കാരല്ല, സോഫ്‌റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്‌റ്റാണ്.
മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാകാനാണ് മമ്മൂട്ടിയ്‌ക്ക് ക്ഷണം ലഭിച്ചിരിയ്‌ക്കുന്നത്. മൈക്രോസോഫ്‌റ്റുമായി സഹകരിയ്‌ക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കന്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഇപ്പോള്‍ തന്നെ മമ്മൂട്ടി വഹിയ്‌ക്കുന്നുണ്ട്. പദ്ധതിയുടെ
പ്രചാരണത്തിന് മമ്മൂട്ടിയുടെ താര പരിവേഷം വന്‍ സഹായകമായിരുന്നു.
കൂടാതെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, കല്യാണ്‍ തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവികളും വഹിയ്‌ക്കുന്നുണ്ട്.
ഇതാദ്യമായിട്ടല്ല മമ്മൂട്ടിയെ തേടി ലോകോത്തര ബ്രാന്‍ഡുകള്‍ രംഗത്തെത്തുന്നത്. മുമ്പ് ലോകത്തെ ഏറ്റവും വില പിടിപ്പുള്ള ബ്രാന്‍ഡായ കൊക്കകോള ദക്ഷിണേന്ത്യയിലെ പരസ്യ പ്രചരണത്തിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നു.
എന്നാല്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു കോടിയോളം രൂപ പ്രതിഫലം ലഭിയ്‌ക്കുമായിരുന്ന സംരഭത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications