അവാര്‍ഡ് സംവിധായകന്‍ ആശുപത്രിയില്‍
തൃശൂര്‍: ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എം.ജി.ശശിയെ കടുത്ത നടുവദേനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവാര്‍ഡ് ലഭിച്ചെന്ന വിവരം അറിഞ്ഞതിനു ശേഷം കൊച്ചിയിലേക്കു പോകുമ്പോഴാണ് ശശിക്ക് അവശത അനുഭവപ്പെട്ടത്. ഉടന്‍ ശശിയെ വടക്കാഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഭേദപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടയാളങ്ങള്‍.












Click it and Unblock the Notifications