ദീപശിഖാറാലി തടയാനാവില്ലെന്ന് ചൈന
ബീജിംഗ് : ഒളിമ്പിക്സ് ദീപശിഖാ റാലി തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് ചൈനയുടെ പ്രതിജ്ഞ. ലണ്ടനിലും പാരീസിലും റാലിയ്ക്കു നേരെ ടിബറ്റ് അനുകൂലികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ചൈനയുടെ പ്രഖ്യാപനം.
"ലോക ജനതയുടെ പൂര്‍ണ പിന്തുണയോടെ ദീപശിഖാ റാലി അതിന്റെ പ്രയാണം പൂര്‍ത്തിയാക്കും". ബീജിംഗ് ഒളിമ്പിക്സ് സംഘാടന സമിതിയുടെ വക്താവ് സണ്‍ വീഡ് പറയുന്നു.
ബീജിംഗ് ഒളിമ്പിക്സ് റാലി തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. ടിബറ്റ് പ്രക്ഷോഭകാരികളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
"പാരീസില്‍ ദീപശിഖാ റാലിയ്ക്ക് നേരെ കയ്യേറ്റം നടത്തിയ പ്രക്ഷോഭകരെ ശക്തമായി അപലപിക്കുന്നു. ടിബറ്റിലെ വിഘടനവാദികള്‍ സമാധാനപരമായി സമരം ചെയ്യുന്നവരല്ല. അവര്‍ എന്താണ് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാരിസിലും ലണ്ടനിലും റാലിക്ക് നേരെ നടന്ന അക്രമങ്ങള്‍" - സണ്‍ പറയുന്നു.
ഒളിമ്പിക് ദീപശിഖാ പ്രയാണത്തിനു നേരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ദീപം അണയ്ക്കുകയും റാലിയുടെ പ്രയാണം കുറച്ചു നേരം നിര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കായിക ദീപം അണയ്ക്കുന്നതും റാലിയുടെ പ്രയാണം തടസപ്പെടുന്നതും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications