Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയാനയുടെ മരണകാരണം ഡ്രൈവറുടെ അശ്രദ്ധ

Princess Dianaലണ്ടന്‍: ബ്രിട്ടനിലെ ഡയാനാ രാജകുമാരിയും കാമുകന്‍ ദോഡി ഫയാദും കാറപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക്‌ കോടതി വിരാമമിട്ടു.

1997-ല്‍ ഇരുവരുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്‌ കാരണം ഡ്രൈവറുടെ അശ്രദ്ധയും പാപ്പരാസികള്‍ പിന്‍തുടര്‍ന്നതുമാണെന്ന്‌ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് . കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പാപ്പരാസികള്‍ പിന്തുടര്‍ന്നപ്പോഴാണ്‌ അപകടമുണ്ടായത്‌.

1997 ആഗസ്‌ത്‌ 31ന്‌ ബ്രിട്ടീഷ്‌ രാജകുമാരിയും കാമുകനും കാറപകടത്തില്‍ മരിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമായിരുന്നു. എന്നാല്‍, അപകടം ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നതിന്‌ യാതൊരു തെളിവുംജൂറിക്ക്‌ കണ്ടെത്താനായില്ല.

പാപ്പരാസികള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ്‌ കാറിനെ പിന്തുടര്‍ന്നതോടെ കാറിന്റെ വേഗത വര്‍ധിപ്പിച്ചു. അതിവേഗത്തില്‍ കുതിച്ച കാര്‍ ഒരുകോണ്‍ക്രീറ്റ്‌ ഭിത്തിയിലിടിച്ച്‌ മറിഞ്ഞാണ്‌ ഇരുവരും മരിച്ചത്‌. യാത്രയ്‌ക്കിടെ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തത്‌ മരണത്തിന്‌ കാരണമായെന്ന്‌ ജൂറി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ആറു മാസം നീണ്ട വാദത്തില്‍ 250 സാക്ഷികളെ കോടതി വിസ്തരിച്ചു. നേരത്തേ ഫ്രാന്‍സിലും ബ്രിട്ടനിലും നടന്ന അന്വേഷണങ്ങളില്‍ ‍ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ഡയാന സഞ്ചരിച്ച വാഹനം അപകടത്തില്‍ പ്പെട്ടതെന്നുതന്നെയായിരുന്നു പറഞ്ഞിരുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+