ധനമില്ല: ഐഎംഎഫ് സ്വര്‍ണം വില്‌ക്കുന്നു
വാഷിംഗ്‌ടണ്‍: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഐഎംഎഫ് പണം കണ്ടെത്താനായി സ്വര്‍ണം വില്‌ക്കുന്നു.
മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 12 ശതമാനത്തോളം സ്വര്‍ണം സ്വര്‍ണം വില്ക്കാനാണ് തീരുമാനം.403.3 ടണ്‍ സ്വര്‍ണ വില്പനയിലൂടെ 600 കോടി ഡോളര്‍ കണ്ടെത്താമെന്നാണ് ഐഎംഎഫ് കണക്കു കൂട്ടുന്നത്.
വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും സ്വര്‍ണ വില്‌പനയെന്ന് ഐഎംഎഫ് മേധാവി ഡൊമനിക് സ്‌ട്രാസ് ഖാന്‍ പറയുന്നു.
അതെ സമയം സ്വര്‍ണ വില്‌പനയ്‌ക്ക് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയ്‌ക്കു പുറമെ ഐഎംഎഫില്‍ അംഗങ്ങളായ 185 രാജ്യങ്ങളുടെ അനുമതിയും വാഷിംഗ്‌ടണ്‍ ആസ്ഥാനമായ ഈ സാമ്പത്തിക സ്ഥാപനത്തിന് ലഭിയ്‌ക്കണം.
ഫെബ്രുവരി മാസം വരെയുള്ള കണക്കു പ്രകാരം 9520 കോടി ഡോളര്‍ വില വരുന്ന 3217 ടണ്‍ സ്വര്‍ണ ശേഖരമാണ് ഐഎംഎഫിന്റെ നിക്ഷേപത്തിലുള്ളത്












Click it and Unblock the Notifications