ഭാര്യയല്ലെങ്കിലും ഒപ്പം താമസിക്കുന്ന സ്ത്രീയ്ക്ക് സംരക്ഷണം നല്‍കണം: കോടതി
ദില്ലി : ഗാര്‍ഹിക പീഡന നിയമപ്രകാരം ഭാര്യയെപ്പോലെതന്നെ വിവാഹം കഴിയ്ക്കാതെ ഒപ്പം താമസിക്കുന്ന സ്ത്രീയ്ക്കും സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.
ഭാര്യയ്‌ക്കുള്ളത് പോലെ ഒപ്പം താമസിക്കുന്ന സ്‌ത്രീക്കും ഗാര്‍ഹിക പീഡന നിയമമനുസരിച്ച് സംരക്ഷണം നല്‍കാതിരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ലെന്നു ജഡ്‌ജിമാരായ വിക്രംജീത്ത് സെന്‍, പി.കെ. ഭാസിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയുടെ പരാതിയില്‍ ക്രിമിനല്‍ നടപടിക്കു ഉത്തരവിട്ട കീഴ്‌ക്കോടതി വിധി അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പരാതി തള്ളിക്കളഞ്ഞ ഡിവിഷന്‍ ബെഞ്ച് വിവാഹിതരാകാതെ സ്‌ത്രീയും പുരുഷനും ഒപ്പം താമസിച്ചാല്‍ അത്തരത്തിലുള്ള ജീവിതത്തിനു മുന്‍കൈയെടുക്കുക പുരുഷനായിരിക്കുമെന്നും നിരീക്ഷിച്ചു.












Click it and Unblock the Notifications