മുംബൈയില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി
മുംബൈ: സിയണിലെ ഒരു ബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘത്തെ പൊലീസ് അറസ്റ്റുചെയ്‌തു. സിയണ്‍-കോലിവാഡയില്‍ പ്രവര്‍ത്തിക്കുന്ന ജഗദീഷ് ബീര്‍ ബാറിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്.
ഹോട്ടല്‍ ഉടമസ്ഥന്റെ സഹോദരനും ആറ് ലൈംഗികത്തൊഴിലാളികളുമുള്‍പ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്.
മുംബൈ പൊലീസ് നിയമത്തിന് കീഴിലുള്ള വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റു ചെയ്‌ത എട്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തിട്ടുണ്ട്. ആദ്യം ഒരു ചെറിയ സൂചനമാത്രമായിരുന്നു ഈ ഹോട്ടലിനെക്കുറിച്ച് കിട്ടിയിരുന്നതെന്നും രാത്രിയില്‍ അനുവദനീയമായ സമയം കഴിഞ്ഞ് ഹോട്ടല്‍ പ്രവര്ത്തിക്കുന്നതായി ഒരിക്കല് പോലും ശ്രദ്ധയില്പ്പെട്ടില്ലെന്നും ഇതുകൊണ്ടുതന്നെ അവിടെ നടക്കുന്ന നിയമലംഘനങ്ങള് അറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
ബാറില്‍ ചെല്ലുന്നവര്‍ പ്രവേശന ഫീസ് നല്‍കേണ്ടതുണ്ട്. രണ്ടുപേര്‍ക്ക് വളരെ സ്വകാര്യമായി ഇരിക്കാവുന്ന രീതിയിലാണ് ഹോട്ടലിലെ സജ്ജീകരണങ്ങള്‍. ബാര്‍ ഫീ നല്‍കിയശേഷം മാത്രമേ ബാര്‍ ഗേള്‍സിന്റെ സേവനം ചെല്ലുന്നവര്‍ക്ക് ലഭ്യമാവുകയുള്ളു. ചെല്ലുന്ന ആളിന്റെ നിലവാരമനുസരിച്ച് അഞ്ഞൂറോ ആയിരമോ ആണ് ബാര്‍ ഗേള്‍സ് ഈടാക്കുന്നത്.
വളരെക്കാലമായി ഈ ബാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്രയും കാലും ഇതിന്റെ പ്രവര്‍ത്തനം പ്രാദേശിക പൊലീസിന്റെ കണ്ണില്‍പ്പെട്ടില്ലെന്നത് അതിശയകരമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications