രാഹുല്‍ കുളിയ്‌ക്കുന്ന കാര്യം മായാവതിക്കെങ്ങനെയറിയാം?
ല്‌കനൊ: കോണ്‍ഗ്രസ് നേതാവ് രാഹുലിന് അയിത്തമുണ്ടെന്ന മായാവതിയുടെ ആരോപണത്തിന് ബിജെപി അദ്ധ്യക്ഷന്റെ രാജ്‌നാഥ് സിങ്ങിന്റെ മറുപടി.
ദളിത് കോളനികളിലെ സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ ഗാന്ധി പ്രത്യേക തരം സോപ്പിട്ട് കുളിയ്‌ക്കാറുണ്ടെന്നായിരുന്നു മായാവതി ആരോപണം. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്ങ് രാഹുല്‍ കുളിയ്‌ക്കുന്നത് മായാവതി കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു.
ലക്‌നൊവില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിയക്കെവെയാണ് രാജ്‌നാഥ് സിങ്ങ് മായാവതിയെ കുടുക്കിലാക്കുന്ന ചോദ്യമെറിഞ്ഞത്.
സമാജ് വാദി പാര്‍ട്ടി നേതാവായ മായാവതി ദളിതര്‍ക്കായി വലുതായിട്ടൊന്നും ചെയ്‌തിട്ടില്ല. രാമസേതു വിഷയത്തില്‍ എന്തു ത്യാഗം സഹിയ്‌ക്കാനും പാര്‍ട്ടി തയ്യാറാണ്.
ആവശ്യസാധനങ്ങളുടെ വില കയറ്റം നിയന്ത്രിയ്‌ക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും രാജ്‌നാഥ് സിങ്ങ് ആരോപിച്ചു. കാലിലബാദ് ലോക്‌സഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കുന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
നേരത്തെ മായാവതിയുടെ ആരോപണം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരുന്നു. രാഹുലിനോടുള്ള അസൂയയാണ് മായാവതി ഇങ്ങനെയൊക്കെ പറയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ് വി പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications